വേങ്ങാട് സൗത്ത് യു പി എസ്‍‍/അക്ഷരവൃക്ഷം

20:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vengad South UP School (സംവാദം | സംഭാവനകൾ) (കൊറോണ വൈറസ് പ്രതിരോധവും ഫലവും)

ലേഖനം: കൊറോണ വൈറസ് പ്രതിരോധവും ഫലവും

ആയിരക്കണക്കിനു വർഷങ്ങളായി മനുഷ്യരാശി നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പകർച്ചവ്യാധികളും മഹാമാരികളും പട്ടിണി കഴിഞ്ഞാൽ മനുഷ്യരുടെ രണ്ടാമത്തെ വലിയ ശത്രുക്കളാണ് ഇവരണ്ടും. ലോകചരിത്രത്തിൽ സമാനതകളില്ലാത്തതാണ് കൊറോണ വൈറസ് ബാധയുടെ ഈ കാലം അസാധാരണമായ പ്രതിസന്ധിയിലേക്ക് ലോകമാകെ വലിച്ചെറി യപ്പെട്ടിരിക്കുന്നു.

രാജ്യങ്ങൾ അടച്ചുപൂട്ടിയിരിക്കുന്നു;വിമാനങ്ങളും, തീവണ്ടികളും, ബസ്സുകളും മറ്റു വാഹനങ്ങളൊന്നും തന്നെ ചലിക്കുന്നില്ല. ലോകം നിശ്ചതയിലേക്കു വീണുപോയിരിക്കുന്നു. മനുഷ്യൻറെ എഴുതപ്പെട്ടതോ അല്ലാത്തതോ ആയ ചരിത്രത്തിൽ ഇങ്ങനെയൊരു അവസ്ഥ ഉണ്ടായിട്ടില്ല പകർച്ചവ്യാധികളും മാരകരോഗങ്ങളും പിടികൂടിയിരുന്നുവെങ്കിലും ഒരു വൻകരയിൽ നിന്നും അടുത്ത വൻകരയിലേക്ക് ഒരു വൈറസ് പടർന്ന് ലോകത്തെ നശിപ്പിക്കുന്ന ഒരു നില മുമ്പുണ്ടായിട്ടില്ല കഴിഞ്ഞ നൂറ്റാണ്ടുകളിൽ മഹാമാരികൾ മനുഷ്യനെ ആക്രമിച്ചിട്ടുണ്ട്. പ്ലാഗ്,വസൂരി,സ്പാനിഷ് പനി എന്നിവ മനുഷ്യരെ കൊന്നൊടുക്കിയിട്ടുണ്ട്. അന്ന് ലോകം ഇത്ര ആധുനിക മായിരുന്നില്ല. കഴിഞ്ഞ ഡിസംബർ മാസം അവസാനം ചൈനയിലെ വുഹാനിൽ തുടങ്ങിയ നോവൽ കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകമാകെ വ്യാപിച്ചു. കോവിഡ് 19 എന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ലിയു എച്ച് ഒ )ഈ വൈറസിന് പേരിട്ടത്. ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ ആയി പ്രഖ്യാപിച്ച ഈ വൈറസ് ബാധ ഒരു രാജ്യത്ത് തുടങ്ങി അതിൻറെ അതിർത്തി ലംഘിച്ചു കൊണ്ട് മറ്റു രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു. അന്താരാഷ്ട്രതലത്തിൽ ഒത്തൊരുമിച്ച് നടപടികൾ ആവശ്യമായി വരുന്ന സാഹചര്യമാണ് ഇന്നുള്ളത് ഏറ്റവും കൂടുതൽ ആളുകൾ കൊറോണാ വൈറസ് ബാധിച്ചു മരണപ്പെട്ടിട്ടുള്ളത് ഇപ്പോൾ അമേരിക്കയിലാണ്. 2020 മാർച്ച് 31 ലെ റിപ്പോർട്ട് അനുസരിച്ച് 185 രാജ്യങ്ങളിൽ വൈറസ് ബാധ ഉണ്ടായി രോഗബാധിതർ 770165 മരണസംഖ്യ 36 938 എന്നാൽ 2020 ഏപ്രിൽ 13 ലെ റിപ്പോർട്ട് പരിശോധിച്ചാൽ കോവിഡ് 19 വ്യാപനത്തിന്റെ ഭീതിജനകമായ അവസ്ഥ മനസ്സിലാകും.



രാജ്യം മരണപ്പെട്ടവർ രോഗബാധിതർ
അമേരിക്ക 39068 740151
സ്പെയിൻ 20453 196944
ഇറ്റലി 23227 175927
ഫ്രാൻസ് 153792 19323
ജർമ്മനി 4547 144426
യുകെ 16060 120657
ഇറാൻ 5118 82211
ചൈന 4632 82735


ഇന്ത്യ കേരളം സംസ്ഥാനം 28 നിരീക്ഷണത്തിൽ112189 മരണം 306 02 രോഗബാധിതർ 9352 378 ഭേദം ആയവർ 996 198

കോവിഡിനു മുന്നിൽ നിസ്സഹായരായി നിൽക്കുകയാണ് വികസിത രാജ്യങ്ങൾ പോലും അമേരിക്കയും, ഇറ്റലിയും, ബ്രിട്ടനും, ഫ്രാൻസും എല്ലാം വൈറസിനു മുന്നിൽ ഉത്തരമില്ലാതെ കുഴങ്ങുകയാണ് ചാൾസ് രാജകുമാരനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറി ജോൺസണുംകോവിഡ് ബാധിതരായി രിക്കുന്നു.ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം ബാധിക്കുകയും മരണപ്പെടുകയും ചെയ്തത് അമേരിക്കയിലാണ്

കോവിഡ്19 ഇന്ത്യയിൽ 

ചൈനയ്ക്ക് പിന്നാലെ ഫിബ്രവരി ആദ്യം മുതൽ നമ്മുടെ രാജ്യത്ത് ആദ്യത്തെ കോവിഡ്19 കേരളത്തിൽ സ്ഥിതീകരിച്ചു. ചൈനയിൽ നിന്നും വന്ന ഒരു വിദ്യാർഥിനിയിലാണ് രോഗം പ്രകടമായത് തുടർന്ന് കേന്ദ്ര സർക്കാരിന്റെയും കേരളസർക്കാരിന്റെയും അവസരോചിതമായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. 2020 ഏപ്രിൽ13 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ ആഗോളതലത്തിൽ ഇന്ത്യ പ്രശംസനീയമായ നിലയിലാണ്.മഹാരാഷ്ട്ര, ഉത്തർപ്രദേശ്,ഡൽഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ അത്യന്തം ജാഗ്രത തുടരേണ്ട അവസ്ഥയിലാണ്. ഏപ്രിൽ14 ന് അവസാനിക്കുന്ന ലോക്ക്ഡൗൺ തുടരേണ്ടിവരും

കോവിഡ് കേരളത്തിൽ

കേരളത്തിൽ കോവിഡ് പ്രതിരോധത്തിൽ കേരളസർക്കാരും മുഖ്യമന്ത്രിയും എടുക്കുന്ന തീരുമാനങ്ങൾ പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. കേരള ജനത ഒറ്റക്കെട്ടായി പിന്തുണ നൽകി. വിദേശ മാധ്യമങ്ങൾ പോലും കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു, ഏപ്രിൽ 13 ലെ റിപ്പോർട്ട് അനുസരിച്ച് 378 പേർക്ക് മാത്രമേ രോഗം ബാധിച്ചിട്ടുള്ളൂ എന്ന് കാണാം. ആരംഭത്തിൽതന്നെ കോവിഡ് 19 വൈറസിന്റെ പ്രത്യേകതകൾ പഠിച്ച്, ‘സാമൂഹിക അകലം പാലിക്കുക, സാമൂഹിക ഒരുമയ്ക്കായി’ എന്ന സന്ദേശത്തിലൂടെ ‘ബ്രേക്ക് ദി ട്രെയിൻ’ പദ്ധതിയിലൂടെയാണ് നാം ഈ രോഗ വ്യാപനത്തെ ചെറുത്തത്. ഇപ്പോൾ ഒന്നും രണ്ടും ഘട്ടം പിന്നിട്ടു കഴിഞ്ഞു സാമൂഹ്യ വ്യാപനം തടഞ്ഞാൽ നാം വിജയിച്ചു.

കോവിഡ് 19 പ്രത്യേകതകൾ

സാധാരണ ജലദോഷ പനി മുതൽ സാർസ്, ന്യൂമോണിയ എന്നീ രോഗങ്ങൾ ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ എന്നറിയപ്പെടുന്നത്. കിരീടത്തിന്റെ ആകൃതിയാണ് ഈ വൈറസിന് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് ആണ് ഈ വൈറസ് പകരുന്നത്. കോവിഡ് 19 ആദ്യമായാണ് മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പുതിയ വൈറസിന് അതിവേഗം പടരാൻ സാധിക്കും; ഇവ ഇരട്ടിച്ചു കൊണ്ടിരിക്കും. സ്രവങ്ങളിൽ നിന്നാണ് ഈ രോഗം പടരുന്നത് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന്പുറത്തേക്ക്തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽനിന്നും സമ്പർക്കം ഉള്ളവരുടെ ശരീരത്തിലേക്ക് വൈറസ് പകരുന്നു. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി എന്നിവയാണ് ലക്ഷണങ്ങൾ ശ്വാസകോശത്തെയാണ് ഈ രോഗം ബാധിക്കുന്നത്. പ്രതിരോധവ്യവസ്ഥ ദുർബലമായവരെ, പ്രായമായവർ, കുട്ടികൾ തുടങ്ങിയവരിൽ രോഗം ഗുരുതരമാകും മരണം വരെ സംഭവിക്കാം. ശരീരത്തിൽ പ്രവേശിച്ചാൽ 14 മുതൽ 21 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.


ചികിത്സ കൊറോണ വൈറസ് ബാധക്ക് കൃത്യമായി മരുന്നു നിലവിലില്ല. പ്രതിരോധ വാക്സിൻ ലഭ്യമല്ല. വാക്സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച ചികിത്സ ചട്ടപ്രകാരം പകർച്ചപ്പനിക്ക് നൽകുന്നതുപോലെ രോഗലക്ഷണങ്ങൾ കുറയ്ക്കാനുള്ള മരുന്നാണ് നൽകുന്നത്. രോഗം തിരിച്ചറിഞ്ഞ് രോഗിയെ മറ്റുള്ളവരിൽനിന്ന് മാറ്റി ഐസൊലേറ്റ് ചെയ്യണം; തീവ്രപരിചരണം നൽകണം

പ്രതിരോധമാർഗങ്ങൾ

 കൊറോണ വ്യാപനത്തിന്റെ കണ്ണി പൊട്ടിക്കൽ ഫലപ്രദമായി നടപ്പാക്കുന്നതിന് കേരളമോഡൽ പ്രതിരോധമാർഗങ്ങൾ ‘ബ്രേക്ക് ദി ചെയിൻ സന്ദേശത്തിലൂടെ’ വിജയകരമായി നടപ്പിലാക്കി വരുന്നു.

 സാമൂഹിക അകലം പാലിക്കുക.  പരിസര ശുചിത്വം,വ്യക്തി ശുചിത്വം പാലിക്കുക.  കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് കഴുകുക. മാസ്ക് ധരിക്കുക.  ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടുക.  കഴുകാത്ത കൈകൾകൊണ്ട് മൂക്ക് വായ കണ്ണ് തുടങ്ങിയ ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക.  രോഗലക്ഷണങ്ങൾ ഉള്ളവരുമായി അടുത്ത് ഇടപഴകരുത്.  രോഗിയുടെ ഒരു മീറ്ററെങ്കിലും അകലം പാലിക്കുക.  വളർത്തു മൃഗങ്ങളുമായി കരുതലോടെ മാത്രം പെരുമാറുക. അനാവശ്യമായ ആശുപത്രി സന്ദർശനം ഒഴിവാക്കുക.  സ്വയം ചികിത്സ ചെയ്യരുത്.  രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക.  ആരോഗ്യപ്രവർത്തകർ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കുക.

കോവിഡ് ഫലങ്ങൾ

കോവിഡ്ആഘാതം ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പ്രതിഫലിക്കും തൊഴിൽമേഖലയിലും കാർഷികമേഖലയിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങളിൽ നിന്നും പെട്ടെന്ന് നമുക്ക് കരകയറാൻ സാധ്യമല്ല കോവിഡിനെപ്പോലെയുള്ള വൈറസ് രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രപഠനം വികസിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.സാംക്രമിക രോഗങ്ങളെ തടയുന്നതിന് ഒരു സാർവത്രിക ആരോഗ്യ നയം രൂപപ്പെടുത്തി നടപ്പിലാക്കണം. നാം ജീവിതരീതിയിൽ വ്യക്തി ശുചിത്വത്തിനും,പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകണം എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി മഹാമാരികളെ നേരിടുന്നതിന് കരുതലോടെ നമുക്ക് കൈകോർക്കാം.

ഗായത്രീ കെ, ക്ലാസ്സ് 5, വേങ്ങാട് സൗത്ത് യു പി സ്കൂൾ