ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/മാലിന്യവും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42407 (സംവാദം | സംഭാവനകൾ) (' ഒരു സ്ഥലത്ത് രണ്ട് ചങ്ങാതിമാർ ഉണ്ടായിരുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)





ഒരു സ്ഥലത്ത് രണ്ട് ചങ്ങാതിമാർ ഉണ്ടായിരുന്നു. അവരുടെ പേരാണ് വേണുവും ,രാജുവും. അങ്ങനെ ഒരു ദിവസം വേണു തൻ്റെ കൂട്ടുകാരനെ വിരുന്നിന് വിളിച്ചു.അങ്ങനെ 'ആ ദിവസം എത്തി.രാജുവേണുവിൻ്റെ വീട്ടിൽ കൃത്യസമയത്തുതന്നെ എത്തി. അവിടെയെത്തിയപ്പോഴോ, അവിടെ കണ്ട കാഴ്ച രാജുവിന് അസംതൃപ്തി ഉണ്ടാക്കി.വേണുവിൻ്റെ വീടും ,പരിസരവും ചപ്പുചവറുകൾ കൊണ്ട് നിറഞ്ഞ് കിടക്കുന്നുവിരുന്ന് കഴിഞ്ഞ് മടങ്ങുന്നേരം എല്ലാ പേരോടുമായി രാജു.വീട് വൃത്തിയാക്കി ഇടുണം എന്ന് പറഞ്ഞ് മടങ്ങി. മറ്റൊരു ദിവസം രാജു തൻ്റെ കൂട്ടുകാരനെlറ വീട്ടിൽ ചെന്നപ്പോഴുംവീടും പരിസരവും മാലിന്യം നിറഞ്ഞ് കിടക്കുന്നത് കണ്ടു ഈച്ചയും പ്രാണി കളും കൊതുകുകളും നിറഞ്ഞ് കിടക്കുന്നത് കണ്ടു. 'കൂട്ടുകാരനെ അന്വേഷിച്ചപ്പോൾ ആശുപത്രിയിലാന്ന് എന്ന് അറിഞ്ഞു. ഡെങ്കിപ്പനിയാണ് തൻ്റെ കൂട്ടുകാരനെന്ന് അയൽപക്കക്കാർ പറഞ്ഞ് രാജു അറിഞ്ഞുരാജു തൻ്റെ കുട്ടുകാരനെ അന്വേഷിച്ച് ആശുപത്രിയിൽ എത്തി. അവിടെ ക്ഷീണിച്ച് അവശനായ തൻ്റെ കൂട്ടുകാരനെ യാണ് രാജു വിന് കാണാൻകഴിഞ്ഞത്.ഞാൻ അപ്പോഴേ പറഞ്ഞില്ലേ, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന്. അതു കൊണ്ടല്ലേ എനിക്ക് നിന്നെ'ഇങ്ങനെ ഇവിടെ കാണേണ്ടി വന്നത്.കൂട്ടുകാരൻ പറഞ്ഞത് അനുസരിച്ചിരു'ന്നു എങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് വേണുവിന് മനസ്സിലായി.