രാധാകൃഷ്ണ യു.പി. സ്ക്കൂൾ, ചെക്കിക്കുളം/അക്ഷരവൃക്ഷം
എന്റെ കോവിഡ് കാലം മാർച്ച് 10ന് പഠനോത്സവത്തിന്റെ തിരക്കിനിടയിൽ ആണ് അപ്രതീക്ഷിതമായ ആ വാർത്ത ഞങ്ങൾ കേട്ടത് നാളെ മുതൽ അനിശ്ചിതകാലത്തേക്ക് സ്കൂളിന് അവധി പ്രഖ്യാപിച്ചിരിക്കുന്നു. മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടി തൽക്കാലം പരീക്ഷ ഉണ്ടാകാനിടയില്ല എന്നൊക്കെ ഞങ്ങളുടെ അധ്യാപകർ ചർച്ചചെയ്യുന്നത് കേട്ടപ്പോൾ സന്തോഷം ഇരട്ടിയായി . പക്ഷേ അടുത്ത നിമിഷം തന്നെ കൂട്ടുകാരെയും സ്കൂളിനെയും ഒക്കെ അപ്രതീക്ഷിതമായി വിട്ടുപോകണമെന്ന് ദുഃഖത്തിൽ ആയിരുന്നു ഞാൻ . ആദ്യത്തെ കുറച്ചു ദിവസം ടിവിയും മൊബൈലും കഥാ വായനയുമായി ദിവസങ്ങൾ നീക്കി . പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും എല്ലാം മടുത്തു . അപ്പോഴേക്കും കോവിഡ് 19 അതിൻറെ ഭീകര താണ്ഡവം തുടങ്ങിക്കഴിഞ്ഞിരുന്നു . വീട്ടിൽ കൂട്ടിലടച്ച പോലെ ഇരിക്കുന്ന അവസ്ഥ എത്രത്തോളം സങ്കടകരം ആണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. ജീവിതത്തിൽ ഇനിയൊരിക്കലും ഒരു ജീവികളെയും കൂട്ടിലടച്ച് വളർത്തില്ലാ പക്ഷികളെയും മൃഗങ്ങളെയും കൂട്ടിലടച്ച അവയെ പുറത്തുനിന്ന് കണ്ടു നാം സന്തോഷിക്കുമ്പോൾ അവരുടെ അവസ്ഥ എന്താണെന്ന് എനിക്ക് ഇപ്പോൾ ശരിക്കും മനസ്സിലാകുന്നുണ്ട്. എന്തൊരു ക്രൂരതയാണ് നാം അവരോട് കാണിക്കുന്നത്. ഞങ്ങൾ അച്ഛനും അമ്മയും അച്ചാച്ചനും അമ്മൂമ്മയും ഒക്കെ കേരള സർക്കാരിൻറെ എല്ലാവിധ ഉത്തരവുകളും പാലിച്ചുകൊണ്ട് സുരക്ഷിതമായി വീടുകളിൽ കഴിയുകയാണ് എന്നാൽ റഷ്യയിലുള്ള ഉണ്ണിയേട്ടനും ഷാർജയിലുള്ള മാമനെയും ഒക്കെ ഓർത്തു ഓരോ ദിവസവും ഭീതിയോടെയാണ് നാം കഴിഞ്ഞുകൂടുന്നത് കേരള ഗവൺമെൻറ് വളരെ കർശനമായ നിലപാട് എടുത്ത് അതുകൊണ്ടുതന്നെ കോവിഡ് ഇവിടെ നിയന്ത്രണവിധേയം ആണെന്ന് പറയാം ഈ കൊറോണ കാലം ജാതി മത വർഗ്ഗ ഭേദങ്ങളക്ക് അതീതമായി ചിന്തിക്കാൻ മനുഷ്യരാശിക്ക് ഒരു പ്രചോദനം ആയി തീരട്ടെ കാരണം ഈ മഹാ രോഗം പിടിപെട്ടത് ഇങ്ങനെയുള്ള യാതൊന്നും കണക്കിലെടുത്ത് അല്ലല്ലോ അതുകൊണ്ടുതന്നെ ഈ മഹാമാരി ഒരൊറ്റ ലോകം ഒരൊറ്റ ജനത എന്ന ആശയം മനുഷ്യ ഹൃദയങ്ങളിലേക്ക് എത്തിക്കാൻ ഒരു കാരണമാകട്ടെ അതോടൊപ്പം തന്നെ നമുക്ക് എല്ലാ ഈശ്വരന്മാരും വിളിച്ചു മനുഷ്യകുലത്തെ ഭൂമിയും ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കണമെന്ന് ഭക്തിപൂർവം പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - supriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം