(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇവിടെ ഒരു പുഴയുണ്ടായിരുന്നു
ഇവിടെ ഒരു പുഴയുണ്ടായിരുന്നു ;
അന്ന് ഞാനും എൻ അനുജനും കുളിച്ച പുഴ.
ഇവിടെ ഒരു പുഴയുണ്ടായിരുന്നു ;
പുള്ളിമാനും,ആടുകളും ദാഹം
ശമിപ്പിച്ച പുഴ.
ഇവിടെ ഒരു പുഴയുണ്ടായിരുന്നു ;
ജലജീവികൾ നീന്തി കുളിച്ച പുഴ.
ഇവിടെ ഒരു പുഴയുണ്ടായിരുന്നു ;
കൃഷിയിടങ്ങളിൽ വെളളമെത്തിച്ച പുഴ.
പക്ഷെ ഇപ്പോഴിവിടെ പുഴ ഛർദിച്ച
ചോര മാത്രം.
ആരാണീ പാപം ചെയ്തത് ?
പുളളിമാനോ ? ആടുകളോ ?
ജലജീവികളോ ? ഞാനോ ? നീയോ ?
നമ്മളോരോരുത്തരും.
ഇവിടെ ഒരു പുഴയുണ്ടായിരുന്നു ;
അന്ന് ഞാനും എൻ അനുജനും
കുളിച്ച പുഴ.