ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം
ഉണ്ണികളേ....ശ്രദ്ധിക്കൂ....
ആരോഗ്യശീലങ്ങൾ കൃത്യമായ് പാലിക്കിൽ, പേടിയ്ക്ക വേണ്ടാരും കോവിഡിനെ. ഭൗമാന്തരീക്ഷം ഭരിയ്ക്കും പലവിധ - സൂക്ഷ്മാണുവൃന്ദത്തി, ലൊന്നു മാത്രം. കുഞ്ഞുങ്ങൾ നിങ്ങ, ളറിയുന്നു നന്നായി - ട്ടീലോക സൃഷ്ടി തൻ സൂത്രവാക്യം. രാസ വിസ്ഫോടന, രാസ പരിണാമ, ശൃംഖല സൃഷ്ടിയ്ക്കും ജൈവലോകം. ഏതോരു,സന്ധിയി,ലേതോ നിമിഷത്തിൽ, രൂപ പരിണാമം പൂണ്ട വൈറസ്. കെട്ടിലും മട്ടിലും മാറ്റവുമായ് വന്നൂ വില്ലൻ,പഴയ കൊറോണ തന്നെ. ശാസ്ത്രം പകച്ചു,വൊരു ക്ഷണ,മില്ലല്ലോ, രോഗ, ശമനാർത്ഥ, മൗഷധങ്ങൾ. ലക്ഷണം നന്നെ,പഠി,ച്ചുത്ഘോഷിച്ചവർ വ്യാപനം വേഗം തടഞ്ഞിടേണ്ടൂ. രോഗിയിൽ നിന്നുത്ഭവിക്കും ശ്രവങ്ങളിൽ രോഗാണു, തിങ്ങിനിറഞ്ഞിരിക്കും. തുമ്മലും,ചീറ്റലും കൈകളി,ലായെന്നാൽ സ്പർശവും, രോഗം പടർത്തും നീളെ. സ്പർശനം, സാമിപ്യമെല്ലാ, മൊഴിവാക്കി - യന്യരിൽ നിന്നൊ, ന്നകന്നു നിൽക്കാം. ശ്വാസത്തിൻ ശുദ്ധത, യൂട്ടിയുറപ്പിയ്ക്കാം കൈകളിടയ്ക്കിടെ വൃത്തിയാക്കാം. രോഗപ്രതിരോധം സാദ്ധ്യമാക്കീടുവാൻ വ്യക്തിശുചിത്വ, മതാണു മുഖ്യം. കൂട്ടമൊഴിവാക്കി, വീടിൻ സുരക്ഷയി - ലാർജ്ജവമോടെ ,നാം കാത്തിരിക്കാം. വൈറസ്സിൻ വ്യാപനകാലം, ക്ഷമയോടെ, സാമൂഹ്യ ദൂരം പരിപാലിയ്ക്കാം. ആരോഗ്യപാലകർചൊല്ലുംപോൽ ചെയ്തിടാം നമ്മെ, നാം രക്ഷിപ്പാ,നുത്സാഹിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ