ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/അക്ഷരവൃക്ഷം/ തിരിച്ചറിവ് എന്തൊരു സൗന്ദര്യം ആണ് നമ്മുടെ ഭൂമിക്ക് !
തിരിച്ചറിവ് എന്തൊരു സൗന്ദര്യം ആണ് നമ്മുടെ ഭൂമിക്ക് ! ഇന്നലെ വരെ കണ്ട കാഴ്ചകൾ അല്ലല്ലോ ഇന്നുള്ളത് ! എങ്ങനെ ആണ് നമുക്ക് മാറാൻ സാധിച്ചത് ?ഒരിക്കലും മാറില്ല എന്നു കരുതിയതൊക്കെയും എത്ര പെട്ടെന്നാണ് കീഴ്മേൽ മറിഞ്ഞത് ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു നോക്കൂ . ആ കാണുന്ന പുഴയോരത്തുനിറയെഇന്നലെവരെപ്ലാസ്റ്റിക്സഞ്ചികളിൽപറന്നെത്തുന്ന മാലിന്യങ്ങൾ ഉണ്ടായിരുന്നു .അവ കടിച്ചു വലിക്കാൻ കാക്കകളും കഴുകന്മാരും നായ്ക്കളും ഉണ്ടായിരുന്നു ..ആ കാണുന്ന തെരുവിൽ ഭിക്ഷ യാചിച്ചു നടക്കുന്ന ചെറിയ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു .കണ്ണ് കാണാത്തവരും കാലുകൾ ഇല്ലാത്തവരും യാചക വേഷത്തിൽ ഉണ്ടായിരുന്നു ....കള്ളന്മാരും കൊലപാതകികളും ഇഷ്ടം പോലെ വിലസിയിരുന്ന ആ നാടാണോ ഇത് ? നമുക്ക് ഇങ്ങനെയൊക്കെ മാറാൻ കഴിയും അല്ലേ ?കഥകളിൽ നമ്മൾ കേട്ടു മറന്ന നമ്മുടെ പഴയ നാട് വീണ്ടും കണ്മുന്നിൽ എത്തിയിരിക്കുന്നു .എന്ത് കാരണം കൊണ്ട് ആയാലും മനുഷ്യൻ തിരിച്ചറിവിന്റെ പാതയിൽ എത്തിയിരിക്കുന്നു .ഇനിയും നമ്മുടെ ഭൂമിയെ നശിപ്പിക്കാൻ കൂട്ട് നിൽക്കരുത് .നമ്മുടെ കുട്ടികളെ തെരുവിൽ വലിച്ചെറിഞ്ഞു കളയരുത് .മത ഭ്രാന്ത് വളർത്താൻ കൂട്ട് നിൽക്കരുത് .ഒറ്റ കെട്ടായി നിന്ന് നമ്മുടെ ഭൂമിയെ സംരക്ഷിക്കാൻ ശ്രമിക്കാം ....നല്ല നാളെക്കായി സ്വപ്നം കാണാം ...... മാറ്റം നമുക്ക് വേണം .
തിരിച്ചറിവ് എന്തൊരു സൗന്ദര്യം ആണ് നമ്മുടെ ഭൂമിക്ക് !
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ