കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ ജീവിതം

കൊറോണ എന്ന മഹാമാരി ലോകത്ത് നിരവധി പേരുടെ ജീവനെടുത്തു. ലോകത്ത്തന്നെ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിലാണ്. ഇതുവരെ ലോകത്ത് മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. ഏപ്രിൽ 10ന് ഒരു ലക്ഷം ആയിരുന്നു മരണസംഖ്യ .അമേരിക്കയിൽ മരണസംഖ്യ 40000 ത്തോട് അടുക്കുന്നു. രോഗം ആദ്യം കണ്ടെത്തിയ ചൈനയിൽ തുടക്കത്തിൽ മരണം കണക്കാക്കിയതിലെ പിശുക്കു തിരുത്തി പുതിയ കണക്കു പുറത്തുവിട്ടു. ഇത് അനുസരിച്ച് അവിടെ 4632 പേർ മരണമടഞ്ഞു.അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 34000 കടന്നു. ഇതുവരെ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 151225. കോവിഡ് എന്ന മഹാമാരി 193 രാജ്യങ്ങളിൽ ദുരന്തം വിതച്ചു. ഏപ്രിൽ 18 ലെ കണക്കുപ്രകാരം ഇന്ത്യയിൽ 483 പേർ കോവിഡിന് ഇരയായി. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 13000 കടന്നു. മരണം 444. മഹാരാഷ്ട്രയിൽ രോഗികൾ 3202ആണ്. മരണം 194. കേരളത്തിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 78980 ആണ്. കേരളത്തിൽ 20 പേർ കോവിഡ്- 19 ന് ഇരയായി 225 പേർക്ക് രോഗം ഭേദമായി. സംസ്ഥാനത്ത് 395 പേർക്ക് രോഗം സ്ഥിതികരിച്ചു.ഇന്ത്യയിൽ 14000 രോഗികൾ ഉണ്ട്.ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള സംസ്ഥാനം മഹാരാഷ്ട്രയിലാണ്. അമേരിക്കയിൽ നിരവധി മലയാളികൾ കോവിഡിന് ഇരയായി. യൂറോപ്പിൽ മരണസംഖ്യ 92000 കടന്നു. അമേരിക്കയിൽ മിനിറ്റിൽ 3 മരണം റിപ്പോർട്ട് ചെയ്യ്തു. കേരളത്തിൽ രോഗമുക്തി നേടിയവരുടെ എണ്ണം 60% ആയി.

ശ്രീനന്ദ്.കെ
7 C കെ.ആർ.എച്ച് .എസ്.പാതിരിയാട്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം