സർവ്വമനശ്വരമെന്നാർത്ത അഹങ്കരിച്ചൊരു മർത്യനെ സ്മരിപ്പതിനായി ഭൂതലേ ആഗതമായൊരു സൂഷ്മാണു ഏകനായ് വന്നതോർത്തിടാതെ മായതൻ രഥത്തിലേറി അജയ്യനായ് നടന്നിടുമ്പോൾ താനാരെന്നറിഞ്ഞിടാനൊരു പ്രകൃതിതൻ സൃഷ്ടിയെന്ന പോൽ ദരിദ്ര ധനിക ഭേദമില്ല ലിംഗസമത്വം ഒന്നുമില്ല ചേർത്തിടുന്നു മൃത്യുവിൻ തണുത്ത കമ്പളത്തിൽ ജാതി മതമേതുമില്ല ആചാരങ്ങൾ കൂട്ടിനില്ല ഒന്നിൻ നിന്നെത്തിടുന്നു ഒന്നിലേക്കായ് ലയിച്ചിടുന്നു മനമേയറിഞ്ഞിടുക നശ്വരത ഓർത്തിടുക .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത