ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/കൊറോണ

19:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpschool santhinagar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color=5 }} കൊറോണ 2020 ലോകം ഇന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
കൊറോണ
2020 ലോകം ഇന്ന് കോവിഡ് 19 എന്ന മഹാമാരിയുടെ മുന്നിൽ പകച്ചു നിൽക്കുകയാണ്.
   മാര്ച്ച്10ന് ടീച്ചർ വന്നു.സ്കൂൾ അടച്ചു,ഇനി പരീക്ഷയില്ല എന്നു പറഞ്ഞപ്പോൾ സന്തോഷം തോന്നി.എന്നാൽ ഇപ്പോഴാണ് അതിന്റെ ഗൗരവം മനസിലായത്.90,000 ത്തോളം പേർ കോവിഡ് ബാധിച്ചു മരിച്ചു.അതിൽ നമ്മുടെ കൊച്ചു കേരളവും ഉൾപ്പെടുന്നു.ലോകം ഇന്ന് ലോക്ഡൗണിലാണ്.

വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത അവധിക്കാലം. പേടി നിറഞ്ഞ അവധിക്കാലം.

  ഇതിനു മുമ്പും നമ്മുടെ രാജ്യത്ത് കോളറയും വസൂരിയും ഉണ്ടായിട്ടുണ്ട്.അതിൽ നിന്നും നാം അതിജീവിച്ച പോലെ കോവിഡിനെയും നമുക്ക് തോൽപ്പിക്കാം.
         നമ്മുടെ ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും പോലീസുകാരും പറഞ്ഞതനുസരി ച്ചു ജീവിക്കുക.എല്ലാ ലോക്ഡൗണുകളും പിൻവലിച്ചു സന്തോഷത്തോടെ പുതിയ ക്ലാസിലേക്ക് പോകാൻ നമുക്ക് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ
            



മുഹമ്മദ് ഹിസാൻ ടി.പി,താഴെപ്പറമ്പൻ
3 A [[|ജി.എൽ.പി സ്കൂൾ ശാന്തിനഗർ]]
വണ്ടൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം