ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/കൊറോണയോട് ഭൂമിക്ക് പറയാനുള്ളത് മനുഷ്യനോടും
കൊറോണയോട് ഭൂമിക്ക് പറയാനുള്ളത് മനുഷ്യനോടും
ലോകം മുഴുവൻ കൊറോണയോട് പടവെട്ടികൊണ്ടിരിക്കുകയാണ് .അതിനായി ലോക്ഡൗണും കർഫ്യൂവും അടിയന്തിരാവസ്ഥയും ഒക്കെ പ്രഖ്യാപിച്ച് എല്ലാവരും വീടുകളിൽ കഴിയുകയാണ്. ജോലിക്ക് പോകാതെ വിദ്യാലയങ്ങളിൽ പോകാതെ നമ്മളുടെ സ്വപ്നങ്ങൾ നിറവേറ്റാൻ കഴിയാതെ മനുഷ്യരാശിക്ക് വലിയ നഷ്ടങ്ങളാണ് . ഈ നഷ്ടം മനുഷ്യനും മനുഷ്യൻ നിർമ്മിച്ച വക്കും മനുഷ്യൻ്റെ സുഖ സൗകര്യങ്ങൾക്കും മാത്രമാണ് .ഭൂമിയിലെ മറ്റു 100 % ജീവജാലങ്ങൾക്കും കൊറോണമൂലം ഒരു നഷ്ടവുമുണ്ടായിട്ടില്ല മനുഷ്യപക്ഷത്ത് നിന്ന് മാറിനിന്ന് നോക്കാം മനുഷ്യൻ ലോക്ഡൗൺ അനുഭവിക്കുമ്പോൾ പ്രകൃതി അതിനെ ദ്രോഹിക്കുന്ന മുഴുവൻ അക്രമികളെയും കേസ് വിസ്താരം ചെയ്ത് ജയിലിലിട്ട സന്തോഷത്തിലാണ് ദുഷ്പ്രവൃത്തികൾ മൂലം നല്ലതല്ലാതായികൊണ്ടിരിക്കുന്ന ഈ ഭുമി സ്വരക്ഷക്കായി രൂപം കൊടുത്തതാണോ കോവിഡ് എന്ന് സംശയം തോന്നാം ഫാക്ടറിയിലെ മലിനജലം മൂലം ജലാശയ മരണങ്ങൾ പുകകാരണം അന്തരീക്ഷ മരണം ഭൂമി സ്വയം തൻ്റെ ആസന്നമായ മരണത്തിൽ നിന്ന് എന്നേ ഇങ്ങനെ രക്ഷ നേടണമായിരുന്നു എന്നും തോന്നും മാലിന്യ സംസ്കരണ പ്രകൃതിസംരക്ഷണ പദ്ധതികൾക്കായുള്ള ഉദ്ദരണികൾ കേട്ട് ഭൂമിക്ക് മടുത്തിരിക്കും ലോകം ഓക്സിജൻപാർലർ വരെ നടപ്പിലാക്കി നമ്മുടെ ഡൽഹിയും. ലോക്ഡൗൺണിൽ ഫാക്ടറികൾ പൂട്ടിയപ്പോൾ നമ്മൾ കണ്ട കാഴ്ച പ്രകൃതി ശുദ്ധമായതാണ് കോടികളോളം രൂപ ചെലവഴിച്ച് ചെയ്താൽപോലും വിജയവഴി കാണാത്ത ശുദ്ധി .അതേ ചിലവ് രോഗ പ്രതിരോധത്തിലേക്ക് ചെലവഴിച്ചു എന്ന് മാത്രം .പ്രകൃതി സംരക്ഷണബോധവൽക്കരണങ്ങൾ അനുസരിക്കാൻ ആരാണുണ്ടായിരുന്നത് .ഇത് വിജയിച്ചത് ലോക്ഡൗൺ വന്നപ്പോഴാണ് ഒരു സെക്കൻ്റ് പോലും ഒഴിവില്ലാത്ത വാഹനങ്ങൾ ചീറി പാഞ്ഞ് പോയിരുന്ന ഹൈവേകൾ ഇന്ന് വിശ്രമത്തിലാണ് ഇതുമൂലം അന്തരീക്ഷ മലിനീകരണത്തിൻ്റെ വലിയ തോത് കുറക്കാൻ കഴിഞ്ഞു . കുടിച്ച് തീർത്ത ഇന്ധനങ്ങൾ കത്തിച്ചു തീർത്തടയറുകൾ പരിസ്ഥതിക പ്രശ്നങ്ങൾ പലതും ലോക്ഡൗൺ പരിഹരിക്കും .കോടി ക്കണക്കിനു രൂപയുടെ പടക്കമാണ് നശിപ്പിച്ചത് വലിയ നഷ്ടം എന്നാൽ ഇതുമൂലമുണ്ടകുന്ന മലിനീകരണം ഇല്ലാതായി .കൊറോണ വന്നത് മൂലം മനുഷ്യൻ പുരോഗതിയിൽ 50 വർഷം പിന്നോട്ട്പോകും എന്നാണ് നിഗമനം .എന്നാൽ മനുഷ്യനും മാത്രമാണ് ഈ നഷ്ടം . പ്രകൃതിയെ പറ്റിചിന്തിക്കുമ്പോൾ 100 വർഷം പിന്നോട്ട് പോകുമെന്ന് അതായത് 100 വർഷം മുമ്പത്തെ പ്രകൃതി ഒരു പക്ഷെ മധ്യവയസ്കയായ ആരോഗ്യത്തോടെയാണെങ്കിലും വാർദ്ധക്യാവസ്ഥയിൽ നിന്ന് തിരിച്ച് എത്തും .അതും പോരല്ലൊ വീണ്ടും തിരിച്ചു പോണം യൗവ്വന യുക്തയായ പ്രകൃതിയിലേക്ക് കൊറോണ കാല ശേഷ ഭൂമിയിൽ അപരകൊറോണകൾ ഉണ്ടാകരുത് പക്ഷെ ലോക്ഡൗണുകൾ ഉണ്ടാവണം മനുഷ്യൻ അവൻ്റെ ജൻമദിനങ്ങൾ ആഘോഷിക്കുന്നതു പോലെ ഭൂമിക്കും സന്തോഷിക്കാൻ ചില ദിനങ്ങൾ നമ്മുടെ ഭൂമിക്ക് ഒരു പിറന്നാൾ സമ്മാനമെ ഇനി നൽകേണ്ടതുള്ളു അത് ഈ ലോക് ഡൗൺ ദിനങ്ങളാണ് നമ്മുടെ നഷ്ടങ്ങളൊക്കെ നമുക്ക് പ്രകൃതി തിരിച്ച് തരും ഉറപ്പാണ് പ്രകൃതി മരിക്കാതിരിക്കണം .നാം ജയിക്കണമെങ്കിൽ നമുക്ക് ജീവിക്കണമെങ്കിൽ അതു കൊണ്ട് നമ്മുടെ ' താൽക്കാലിക നഷ്ടങ്ങളെ കൈ കഴുകി ഒപ്പം മനസു കഴുകി നമുക്ക് തിരിച്ചു പിടിക്കാം സർവ്വ ജീവജാലങ്ങൾക്കൊപ്പം.
|