സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി
രോഗപ്രതിരോധശേഷി
അണകെട്ടിയും, അതിർത്തി തിരിച്ചും മനുഷ്യൻ സൃഷ്ടിച്ച എല്ലാ പ്രതിബന്ധങ്ങളെയും തകർത്തെറിഞ്ഞ് കൊണ്ടാണ് രണ്ടു വർഷം മുൻപ് പ്രളയം എത്തിയത്.ഒന്നിരുട്ടിവെളുക്കുന്ന നേരം കൊണ്ട് പലർക്കും വീടും, സ്ഥാപനങ്ങളും, പറമ്പും മറ്റും നഷ്ടമായി.ഇപ്പോൾ ഇതാ കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് ഒരു മഹാമാരി പടർന്നു പിടിക്കുന്നു. ഒന്നു തുമ്മാനെടുക്കുന്ന സമയം അത്രയും നേരം മതി ആ വൈറസിന് പകരാൻ. ലോകത്തിന്റെ അതിർത്തികളെ ഒന്നാകെ അവഗണിച്ചു കൊണ്ട് അതങ്ങനെ ആളിപ്പടരുകയാണ്. നിറവും, മതവും, രാജ്യവും, സ്വത്തും, പദവിയും,ഭാഷയും നോക്കാതെ മനുഷ്യനെ കീഴടക്കുന്ന ആ മഹാമാരിയെ തടുക്കാൻ ഒരൊറ്റ വഴിയേ ഉള്ളൂ - പ്രതിരോധം. പ്രതിരോധം പലവിധത്തിലാകാം.ഒരു രോഗമോ മറ്റു പ്രതിസന്ധിയോ വന്നാൽ അത് വിദഗ്ധമായി അന്വേഷിക്കണം, പ്രതിരോധിക്കണം. രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാൻ മുൻകരുതലെടുക്കുക എന്നതാണ്. അതിനാവശ്യം ഭയമല്ല ,ജാഗ്രതയാണ് .കൂടെ കൂടെയുള്ള പ്രളയത്തെ അത് വരുന്നതിനു മുൻപേ അതിജീവിച്ചിരുന്നെങ്കിൽ കനത്ത നാശനഷ്ടം ഒഴിവാക്കാമായിരുന്നു. മഴക്കുഴികൾ നിർമിച്ച്, മണ്ണ് കയ്യാല കെട്ടി സംരക്ഷിച്ച് മഴവെള്ളം ഒഴുകാൻ സംവിധാനം ഒരുക്കി അതിനെ ചെറുക്കാമായിരുന്നു. പ്രതിരോധം സാധ്യമാകണമെങ്കിൽ ജനങ്ങൾ സർക്കാർ നിർദ്ദേശം പാലിക്കണം. വ്യാജ വാർത്തകൾ കണ്ണടച്ച് വിശ്വസിക്കരുത്, അത് പ്രചരിപ്പിക്കരുത്. അങ്ങനെ പ്രചരിപ്പിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാം. പ്രതിരോധിക്കാം, പ്രതിരോധത്തിനായി കൈകോർക്കാം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം