എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/കോവിഡ് -19 എന്ന കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44419 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് -19 എന്ന കൊറോണ വൈറസ് <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് -19 എന്ന കൊറോണ വൈറസ്

കൊറോണ കാരണം ഈ അവധിക്കാലം നമ്മൾ വീട്ടിൽ തന്നെയാണല്ലോ? നാമെല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ ഈ കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യും. ആദ്യം നമുക്ക് വൈറസ് എന്താണെന്ന് മനസിലാക്കാം. സസ്യങ്ങളുടെയോ ജന്തുക്കളുടെയോ കോശങ്ങളിൽ മാത്രം പെരുകാൻ കഴിയുന്നതും വളരെ ചെറുതും ലളിത ഘടനയോട് കൂടിയതുമായ സൂക്ഷ്‌മ രോഗാണുക്കളാണ് വൈറസുകൾ. വൈറസുകൾക്ക് ജീവനുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്നും ഇല്ലെന്നും പറയേണ്ടി വരും. വൈറസുകളുടെ പ്രധാനഭാഗമാണ് അവയുടെ ആർ എൻ എ.

              കൊറോണ വൈറസിന്റെ  ഉത്ഭവം 
           ചൈനയുടെ വുഹാൻ സിറ്റിയിലാണ് ആദ്യത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടന ഈ രോഗത്തിന് പേരിട്ടത് കോവിഡ് 19 എന്നാണ്. ഈ വൈറസ് നമ്മുടെ മൂക്കിലൂടെ കടന്ന് ശ്വാസനാളത്തിലേക്കെത്തുന്നു. എന്നിട്ട് അവ ഇതുവഴി കോശത്തിനകത്തേക്ക് കടക്കുന്നു. 
      കൊറോണ വൈറസ് നമ്മുടെ ശരീരത്തിൽ എത്തിച്ചേർന്നാൽ കാണിക്കുന്ന ലക്ഷണങ്ങൾ.
     	        1. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി 
               2. കടുത്ത ചുമ 
               3. ജലദോഷം 
               4. അസാധാരണമായ ക്ഷീണം 
               5. ശ്വാസതടസം 

ഈ രോഗം തടയാനായി നാം ചെയ്യേണ്ട പ്രധാന മാർഗ്ഗങ്ങൾ:-

             1. നമ്മുടെ കൈ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക 
            2. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഒരു തൂവാല കൊണ്ട് നമ്മുടെ മൂക്കും വായും പൊത്തുക.
 ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ആ വൈറസ് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത് തടയാനാകും 
      

അക്‌സ രാജ് എസ് എസ്
4 B എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം