എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/പ്രകൃതിയോടുളള എന്റെ പ്രണയ‌‌‍ഠ

Schoolwiki സംരംഭത്തിൽ നിന്ന്
19:18, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23020 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയോടുളള എന്റെ പ്രണയ‌‌...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയോടുളള എന്റെ പ്രണയ‌‌‍ഠ


പ്രണയിക്കാൻ എളുപ്പമാണ്..
പ്രത്യേകിച്ച് പ്രകൃതിയെ...
ചിരി വരുമ്പോൾ അവൾ ഉറക്കെ ചിരിക്കും...
കിളികളുടെ ശബ്ദത്തിൽ..
സങ്കടം വന്നാൽ കരയും
മഴയുടെ രൂപത്തിൽ...
ദേഷ്യം വരുമ്പോൾ
ഇടിയായും മിന്നലായും ശോഭിക്കും...
അവസാനം എന്റെ കണ്ണടയുമ്പോൾ എല്ലാവരും തനിച്ചാക്കുമ്പോൾ
 ഇരുകയ്യും നീട്ടി എന്നെ അവളുടെ മാറോടു ചേർക്കും...
പണ്ടെങ്ങോ സ്നേഹിച്ചു മറന്നവരെ
 ഒന്നുകൂടി കാണണമെന്ന്
തോന്നുമ്പോൾ
വീണ്ടും അവൾ എനിക്കൊരു ജന്മം കൂടി തരും...
അവളുടെ കൈവെള്ളയിൽ വേരാഴ്ന്ന് പോയൊരു ചെമ്പക മരത്തിന്റെ പൂവായി...
സുഗന്ധമുള്ള ഒരു പൂവായി

 

പ്രാർത്ഥന പി ബി
IXC എച്ച്.ഡി.പി.എസ്സ്.എച്ച്.എസ്സ്.എസ്സ്.എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത