ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ പ്രകൃതി -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
18:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44547 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

പ്രകൃതി നീ എത്ര മനോഹരം
നിൻ ചില്ലകളിലുണരും
ഗാനത്തിന്റെ വൈവിദ്ധ്യം
എത്ര സുന്ദരം
        ലോകമാകെ ഭീഷണി നേരിടും
        കാരണമിതോ മർത്യൻ
        അറിയുന്നില്ലീ ഭവിഷ്യത്തുകൾ
        ഓർക്കുന്നില്ല പ്രകൃതിയെ
കുളിരുണരും ഗ്രാമങ്ങൾ ഇന്ന്
പൊടിപടരും നഗരങ്ങൾ ആകുമ്പോൾ
കാലത്തിന്റെ വൈവിധ്യത്തിൽ
ലോകമിതാ പറക്കുന്നു നിൻ ചില്ലയുമായ്
        പ്രകൃതി തൻ വർണമുണർത്തും
        ഹൃദയത്തിൽ നറുപുഞ്ചിരിയും
        എന്നും ഓർത്തിടും മനോഹാരിത
        ഞങ്ങളിലേകുന്നു നൈർമല്യവും.

ശ്രീതു S ബിനു
7 A, ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത