ഗവ. ഠൗൺ എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ഭയപ്പെടില്ല

Schoolwiki സംരംഭത്തിൽ നിന്ന്
ഭയപ്പെടില്ല

ഭയന്നിട്ടില്ല നാം ചെറുത്തുനിന്നിടും

കൊറോണയെന്ന ഭീകരൻെറ കഥകഴിച്ചിടും

തകർന്നിടില്ല നാം കൈകൾ കോർത്തിടും

നാട്ടിൽ നിന്നും ഈ വിപത്തിനെ തുരത്തിടും

കൈകൾ നാം ഇടക്കിടയ്ക്കു സോപ്പിട്ടു കഴുകിടും

തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം പൊത്തിപടിച്ചിടും

പുറത്ത് പോകുമ്പോൾ മൂക്കും വായും തൂവാലകെട്ടിടും

പൊതുസ്ഥലത്ത് കൂട്ടമായ് നിൽക്കരുത് കൂട്ടുകാരെ

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കും

കൊറോണ എന്ന ഭീകരനെ തുടച്ചു നീക്കിടും

ഭയപ്പെടില്ല നാം ചെറുത്തു നിന്നിടും

കൊറോണയെന്ന വിപത്തിനെ തുരത്തിടും

ദീരജ്
4 ഗവ ഠൗൺ എൽ പി എസ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിര‌ുവനന്തപ‌ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത