ജി.എച്ച്.എസ്. പേരാമ്പ്ര പ്ലാന്റേഷൻ/അക്ഷരവൃക്ഷം/പാരിസ്ഥിക അവബോധവും ചിന്തയും
പാരിസ്ഥിക അവബോധവും ചിന്തയും
ഇന്ന് ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് പാരിസ്ഥിതിക പ്രശ്നങ്ങൾ.നാം പരിസ്ഥിതിയോടു ചെയ്യുന്ന ക്രൂരതകൾ കൂടി വരുകയാണ്.അതിന്റെ ഫലമായി പ്രകൃതി ക്ഷോഭങ്ങളും മറ്റു പ്രശ്നങ്ങളും നാം അനുഭവിക്കുന്നു. ഇക്കാലത്ത് നാം പ്രകൃതിയോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് വന നശീകരണം. ഇന്ന് നാം വനങ്ങളിൽ അതിക്രമിച്ചു കയറി അവിടെയുള്ള മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുന്നു. ശേഷം അവിടെ സുഖവാസ കേന്ദ്രങ്ങൾ നിർമിക്കുന്നു. ഈ പ്രവൃത്തിയുടെ ഫലമായി ചൂടു കൂടുകയും മഴയുടെ ലഭ്യത കുറയുകയും ചെയ്യുന്നു. വന നശീകരണം പോലെ മറ്റൊരു പാരിസ്ഥിക ചൂഷണമാണ് വയലുകൾ നികത്തൽ.ഇന്ന് വയലുകൾ നികത്തി അവിടെ നാം പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കുന്നു.ഇതിന്റെ ഫലമായി വയലുകൾ ഇല്ലാതാവുകയും ജല ലഭ്യത കുറയുകയും ചെയ്യുന്നു. നാം പരിസ്ഥിതിയോട് ഒരുപാട് ക്രൂരതകൾ ചെയ്യുന്നു. അതിന്റെ ഫലങ്ങൾ നാം തന്നെ അനുഭവിക്കുകയും ചെയ്യുന്നു.എന്നിട്ടുംനാം പഠിച്ചിട്ടില്ല. നാം പലതും ചിന്തിക്കേണ്ടതുണ്ട്.നാളത്തെ തലമുറയുടെ ഭാവിയാണ് നാം തകർക്കുന്നത്. അതു കൊണ്ട് പരിസ്ഥിതിയോടുള്ള ക്രൂരതകൾ മതിയാക്കി നമ്മുടെ പാരിസ്ഥിതികാവബോധം തിരുത്തേണ്ടതുണ്ട്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ