ജി യു പി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/കണ്ണീർക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wiki13970 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കണ്ണീർക്കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണ്ണീർക്കാലം

മക്കളെക്കാണാതെ പിടയുന്ന അമ്മതൻ
കണ്ണിലെ കരടായി മാറി കൊറോണ.
മക്കളെക്കാണാതെ പിടയുന്ന അമ്മതൻ
കണ്ണിലെ കരടായി മാറി കൊറോണ.
ആളിക്കത്തുന്ന രാഗമാം സൂര്യൻപോൽ
അമ്മതൻ മനസ് വിതുമ്പിക്കരയുന്നു.

മക്കളെക്കാണാതെ പിടയുന്ന അമ്മതൻ
കണ്ണിലെ കരടായി മാറി കൊറോണ.

ജനസേവകരേ,നിങ്ങൾത൯വാക്കുകൾ
‍‍ഞങ്ങൾക്കു സാന്ത്വനവെളിച്ചമേകി..
തങ്ങൾത൯ ജീവിതം വിട്ടുകൊടുത്തവർ
നാട്ടിൽ നന്മ പരത്തീടുന്നു
പ്രതിഷേധിച്ചവർ, ആശ്വാസമേകി
ലക്ഷക്കണക്കിനു ജീവനുവേണ്ടി.
മക്കളെക്കാണാതെ പിടയുന്ന അമ്മതൻ
കണ്ണിലെ കരടായി മാറി കൊറോണ.
ആയിരത്തിൽപ്പരം ജീവൻപൊലി‍ഞ്ഞുപോയ്
ആശങ്കകൾ മാത്രം ബാക്കിയായി
പിന്നെയും വന്നല്ലോ പകയോടെ കൊറോണ
മനുഷ്യനു നാശം വിതച്ചീടുവാ൯
മക്കളെക്കാണാതെ പിടയുന്ന അമ്മതൻ
കണ്ണിലെ കരടായി മാറി കൊറോണ.

ദിയനന്ദ
5 B ജി യു പി സ്കുൾ കുറ്റൂർ
പയ്യന്നൂ‍ർ ഉപജില്ല
കണ്ണു‍ർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത