എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/രോഗവും ഭീതിയും വിതച്ച കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം മുഴുവനും ഭീതി വിതച്ച കൊറോണ

2019 ഡിസംബർ 31-ന് ചൈനയിലെ വുഹാനിൽ പെട്ടെന്ന് ഒരു രോഗം പടർന്ന് പിടിയ്ക്കുകയുണ്ടായി. സാധാരണ ജലദോഷവും പനിയും ആയിരുന്നു ഈ അസുഖം. വളരെ പെട്ടെന്ന് ഇത് ചൈന മൊത്തം വ്യാപിച്ചു. WHO ഇതിനെ COVID-19 എന്ന് നാമകരണം ചെയ്തു. വളരെ പെട്ടെന്ന് തന്നെ ജനങ്ങൾ മരിയ്ക്കാൻ തുടങ്ങി.ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് ഈ രോഗം വളരെ പെട്ടെന്ന് തന്നെ പടർന്ന് പിടിച്ചു.ഇത് ചൈനയിലെ മാർക്കറ്റിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു. ഇതു വരെ ചൈനയിൽ 4632 പേർ മരിച്ചെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മരുന്ന് കണ്ടു പിടിക്കാനുള്ള ശ്രമം ഒന്നും ഫലം കണ്ടില്ല. തീവ്രമായ പരിശ്രമത്തിലൂടെയും പ്രതിരോധ പ്രവർത്തനത്തിലൂടെയും ഒരു വിധം അവർക്ക് നിയന്ത്രിക്കാൻ കഴിഞ്ഞു.ക്രമേണ അവിടെ മരണനിരക്ക് കുറയുകയും രോഗികൾ സുഖം പ്രാപിയ്ക്കുകയും ചെയ്തു. ചൈനയിൽ നിന്ന് ഇത് വേറെ രാങ്ങളിലേയ്ക്കു പെട്ടെന്ന് പടർന്നു പിടിക്കാൻ തുടങ്ങി.ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളവും ഇന്ന് മഹാമാരിയുടെ ഭീതിയിലൂടെയാണ് കടന്ന് പോകുന്നത്.ലോകത്തിലെ സമ്പന്ന രാജ്യങ്ങൾ പോലും ഈ മഹാമാരിയ്ക്കു മുന്നിൽ മുട്ടുകുത്തുന്നു. ലോകത്തെ ശാസ്ത്ര സാങ്കേതികവിദ്യ ഇത്രയധികം പുരോഗമിച്ചിട്ടും മരുന്നു കണ്ടു പിടിയ്ക്കാൻ സാധിച്ചില്ല .ലോകത്ത് ഈ രോഗംമൂലം ഒന്നരലക്ഷത്തിലധികം പേർക്ക് ഇപ്പോൾ തന്നെഅവരുടെ ജീവൻ നഷ്ടമായി.ഇരുപത്തി മൂന്ന് ലക്ഷത്തിലധികം പേർക്ക് ഈ രോഗം സ്ഥീകരിച്ചു.ആറ് ലക്ഷത്തോളം പേർക്ക് രോഗം ഭേദമായെന്നത് ആശ്വാസമാണ്. എന്നാൽ ആദ്യം മുക്തയായ ചൈന വീണ്ടും കൊറണ കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി.ഇന്ത്യയിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിയ്ക്കുകയാണ്. അതിൻ്റെ ഭാഗമായി മെയ് മൂന്ന് വരെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണ ജനങ്ങൾ ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ആവശ്യസാധനങ്ങളുടെ വിലകയറ്റവും ലഭ്യത കുറവും ജനങ്ങളെ വളരെ അധികം ബുദ്ധിമുട്ടിലാക്കുന്നു.വളരെ വേഗം ഇതിനുള്ള മരുന്ന് കണ്ടുപിടിക്കാൻ സാധിക്കട്ടെയെന്ന് ജനം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

അഭിനവ്.വി
4 എ എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം