42614/അക്ഷരവൃക്ഷം/അനുസരണ
അനുസരണ
രാമുവും രാജുവും നല്ല കൂട്ടുകാരായിരുന്നു.രാമു വീട്ടുകാർ പറയുന്നതെല്ലാം അനുസരിക്കുന്നവനും എന്നാൽ രാജു,വീട്ടുകരെ അനുസരിക്കാത്തവനും ദേഷ്യക്കാരനും ആയിരുന്നു.ഒരു ദിവസം രാമുവും രാജുവും സ്കൂളിൽ ഉച്ചഭക്ഷണം കഴിക്കാൻ പോകുകയായിരുന്നു, രാമു പറഞ്ഞു "രാജു വാ .. നമുക്ക് കൈ കഴുകിട്ട് ഭക്ഷണം കഴിക്കാം.അമ്മ പ്രത്യേകിച്ച് പറഞ്ഞതാ കൈകഴുകിട്ട് ശേഷമേ ആഹാരം കഴിക്കാവൂ.അല്ലെങ്കിൽ രോഗം വരുമത്രേ!"രാജു പറഞ്ഞു നീ വേണമെങ്കിൽ കഴിക്കാൻ വാ.. എനിക്ക് വിശക്കുന്നു.ഇത്രയുംകാലം ഞാൻ് കൈ കഴുകാതയാ ആഹാരം കഴിച്ചിരുന്നത് എനിക്ക് വന്നില്ലല്ലോ രോഗമൊന്നും നീ വിഢ്‍ഡിത്തം പറയാതെ. രാമു പറഞ്ഞു നീ ഇത്രയുംനേരം മൈതാനത്ത് നിന്നു കളിച്ചുകൊണ്ടിരുന്നതല്ലെ നിന്റെ കൈകളിൽകീടാണു കയറിക്കാണും നീ കൈകഴുകാൻ് വരുന്നെങ്കിൽ വാ .... അങ്ങനെയിരിക്കെ രാജു സ്കൂളിൽ വരാതെയായി.. രാമുവിന് സംശയമായി വീട്ടിൽ വന്ന് രാമു അമ്മയോടു വിവരങ്ങൾ പറഞ്ഞു .ഒരു ദിവസം രാജുവിന്റെ വീട്ടിൽ പോയി അപ്പോൾ അവൻ മൂടിപ്പുതച്ചു കിടക്കുകയായിരുന്നു രാമു രാജുവിന്റെ അടുത്ത്ച്ചെന്നു ചോദിച്ചു നിനക്കെന്തുപറ്റി രാജു.... അമ്മയാണു മറുപടിപറഞ്ഞത് ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു. അവൻ നമ്മൾ പറഞ്ഞാൽ ഒന്നും കേൽക്കില്ല. രാജുവിനു എന്തു അസുഖമാണ്, കോളറയെന്നാണ് ഡോക്ടർ പറഞ്ഞത്.മരുന്നുകളെല്ലാം തന്നിട്ടുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമെ കുടിക്കാവു, ഒരാഴ്ച വിശ്രമിക്കണം പിന്നെ വ്യക്തി ശുചിത്വം പാലിക്കണം എന്നും ഡോകടർ പറഞ്ഞു. രാജു രാമുവിനെ അടുത്തു വിളിച്ചു ക്ഷമിക്കെട. നീ അന്ന് എന്നോടു പറഞ്ഞതൊന്നും ഞാൻ കൂട്ടാക്കില്ല അതിന്റെ ഫലമാണ് ഞാൻ അനുഭവിക്കുന്നത്. ഇനി ഒരിക്കലും ഞാൻ അമ്മയെ അനുസരിക്കാതിരിക്കില്ല. രാമുവും രാജുവും പരസ്പരം കെട്ടിപ്പിടിച്ചു പറഞ്ഞു ഇതുമറ്റുള്ളവരോടും പറയണം . അങ്ങനെ അവർ വരും തലമുറക്കു മാതൃകയായി മാറീ.....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ