സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷിക്കൂ
പരിസ്ഥിതി സംരക്ഷിക്കൂ ....
നമ്മുടെ പരിസ്‌ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. നമ്മുടെ ചുറ്റുപാടും വളരെ മനോഹരമാണ്. കാടുകളും കുന്നുകളും മരങ്ങളും എല്ലാംകൊണ്ടും സമ്പന്നമായ ചുറ്റുപാടാണ് നമ്മുടേത്.പ്രകൃതി നമുക്ക് ധാരാളം സേവനങ്ങൾ നൽകുന്നു.എന്നാൽ ഇന്ന് ഓരോ ദിവസം കുടുതോറും പരിസ്ഥിതി നശിച്ചു കൊണ്ടിരിക്കുകയാണ്.ആദ്യകാലങ്ങളിൽ മനുഷ്യർ പ്രകൃതിയുമായി ഇണങ്ങി ജീവിച്ചവരായിരുന്നു.എന്നാൽ ഇന്ന് മനുഷ്യർ പണം ഉണ്ടാക്കാനും സ്വന്തം ലാഭത്തിനുവേണ്ടിയും പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.ഇതു നമ്മുടെ തന്നെ നാശത്തിനുകാരണമായിത്തീരും. കുന്നിടിക്കൽ,വനനശീകരണം, അശാസ്ത്രീയമായ നിർമാണപ്രവർത്തനങ്ങൾ,മരങ്ങൾമുറിച്ചുമാറ്റൽ എന്നിവയെല്ലാം തന്നെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ ഇല്ലാതാക്കുന്നു. കുന്നിടിക്കൽ കാരണം ആ ആവാസവ്യവസ്ഥയിലെ ജീവജാലങ്ങളുടെ നാശത്തോടൊപ്പം നമുക്കും നാശം സംഭവിക്കും.ആ പ്രദേശത്തെ ജലസ്രോതസുകളുടെ നാശവും സംഭവിക്കും.ജലസ്രോതസുകളിലെ വെള്ളം വറ്റുന്നു.ഇത് നമ്മളെയാണ് ബാധിക്കുന്നത്.അതുപോലെ തന്നെ വനനശീകരണവും. അശാസ്‌ത്രിയാമായ നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി വയലുകൾ നികത്തുമ്പോളും ധാരാളം പ്രശ്നങ്ങൾ നമുക്ക് അനുഭവപ്പെടാം. ഈ കാര്യങ്ങൾ ഒക്കെ സ്വയം ലാഭത്തിനുവേണ്ടി ചെയ്യുമ്പോൾ നാം ഓർക്കുന്നില്ല നാളെയത് നമുക്ക് തന്നെ ദോഷം ചെയ്തേക്കുമെന്നു.മരങ്ങൾ മുറിച്ചുമാറ്റുന്നതും ഇത്തരത്തിലുള്ള വലിയൊരു പ്രശ്നമാണ്.മരങ്ങൾ പ്രകൃതിയുടെ ഏറ്റവും വലിയ സമ്പത്താണ്. നമുക്ക് ശ്വസിക്കാനുള്ള പ്രാണവായുപോലും മരങ്ങളിലെ ഇലകൾ തരുന്നതാണ്.മരങ്ങളാണ് സൂര്യനിൽ നിന്നുമുള്ള ദോഷകരമായ രശ്മികളെ ആഗിരണം ചെയ്ത് നമ്മളെ സംരക്ഷിക്കുന്നത് മരങ്ങൾ തന്നെയാണ്.മരങ്ങൾ മുറിച്ചു മാറ്റുമ്പോൾ കാർബൺ ഡയോക്‌സിഡിന്റെ അളവ് കൂടുന്നു. കാരണം നാം ശ്വസനപ്രക്രിയയിലൂടെ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സയ്ഡ് ആഗിരണം ചെയ്യുന്നത് ഇലകളാണ്.കാർബൺ ഡയോക്‌സിഡ്‌ന്റെ അളവ് അന്തരീക്ഷത്തിൽ കൂടുമ്പോൾ അത് ആഗോളതാപനത്തിന് കാരണം ആകുന്നു.ആഗോളതാപനം ഭൂമിയുടെ സർവനാശത്തിലേക്കും നയിക്കുന്നു.ഇതിനൊക്കെ കാരണം നാം തന്നെയാണ്. പ്രകൃതിയോടുള്ള ക്രൂരതകൾ കൂടുമ്പോൾ പ്രകൃതി സ്വയം ക്ഷോഭിക്കുന്നു.പരിസ്ഥിതി നശിപ്പിക്കുക എന്നതിനേക്കാൾ വലിയ തെറ്റാണ് അത് മലിനമാക്കുന്നത്.മാലിന്യം പൊതു സ്ഥലത്ത് നിക്ഷേപിക്കുന്നത്,ജലസ്രോതസുകളിൽ വലിച്ചെറിയുന്നത് ഇതൊക്കെ നാം പരിസ്‌ഥിതിയോട് കാണിക്കുന്ന ക്രൂരതയാണ്.കൂടാതെ പ്ലാസ്റ്റിക്‌മാലിന്യം കത്തിക്കുക.ഇതൊക്കെ നാളെ നമ്മളെ തന്നെ ബാധിക്കുന്ന പ്രശ്‌നമാണ്അതുകൊണ്ട് നാം കരുതിയിരിക്കുക.വരും തലമുറയ്ക്ക് വേണ്ടി ഈ ഭൂമിയെ സംരക്ഷിക്കുക.നാം നമ്മളെ പറ്റി മാത്രമല്ല മറ്റുള്ളവർക് വേണ്ടി കൂടി ചിന്തിക്കുക.നാളെയെ സുരക്ഷിതമാക്കാൻ വേണ്ടി ഭൂമിയെ കാത്തുവയ്ക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ