ജി എൽ പി എസ് മംഗലം/അക്ഷരവൃക്ഷം/തിരിച്ചറിവ്

17:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവ്



ഒരു തൈ നടുമ്പോൾ നാം ഒരു തണലേകുന്നു
അമ്മയാം ഭൂമിതൻ മാറിലായി
അമ്മിഞ്ഞപ്പാലുപോൽ അമൃതായി ചൊരിയട്ടെ
കൊച്ചുകിടങ്ങൾതൻ സിരയിലൂടെ
ഇനിയുള്ള നാളുകൾ നിറയട്ടെ പച്ചയിൽ കവിത
നാടും നഗരവും നടുമുറ്റവും
കുയിലിന്റെ നാദവും കലപില ശബ്ദവും
അണ്ണാറക്കണ്ണന്റെ കൊഞ്ചലുമാമായ്
തിരികെ വിളിക്കാം ചാരത്തണയ്ക്കാം ഒരു തണലേകുന്ന
കൈവിട്ടുപോയൊരാ പച്ചപ്പിനെ
പ്രകൃതി നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട്
  ഇന്നലെകളിലേക്കു തിരിച്ചു പോകാം
ഒരു മരം നട്ട് ഒരു വരം നേടാം
പ്രകൃതിതൻ അനുഗ്രഹം നേടിയെടുക്കാം.

 

സൂര്യനാരായണൻ .പി
2 B ജി.എൽ .പി .എസ്.മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത