ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ വേലി തന്നെ വിളവുതിന്നുക

Schoolwiki സംരംഭത്തിൽ നിന്ന്
17:33, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വേലി തന്നെ വിളവുതിന്നുക <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേലി തന്നെ വിളവുതിന്നുക
  നമ്മുടെ ജീവിതത്തെ മാറ്റി മറിച്ചിരിക്കുകയാണ്‌ നമ്മൾ ഓരോരുത്തരും. മനുഷ്യന്റെ പ്രവർത്തികളാണ് നമ്മുടെ ലോകത്തെ ഇല്ലാതാക്കുന്നത്. ഈ പ്രപഞ്ചത്തിൽ വരുന്ന മാറ്റങ്ങൾ വളരെ കാഠിന്യമേറിയതാണ്. അതിനുകാരണം പരിസ്ഥിതിയെ നാം നശിപ്പിക്കുന്നു എന്നതാണ്. ഒരു മരം വെച്ചുകഴിഞ്ഞ് അത് വളർന്നുവലുതായി നമ്മൾക്ക് തണലായി മാറുമ്പോൾ അത് മനസ്സിലാക്കാതെ സ്വാർത്ഥലാഭത്തിനായി  നമ്മൾ അതിനെ നശിപ്പിക്കുന്നു. അങ്ങനെ മരങ്ങൾ വെട്ടിക്കളയുമ്പോൾ വേരുണങ്ങും. മണ്ണ് കാറ്റത്തും മഴയത്തും പറന്നു ഒലിച്ചും പോകും. നമ്മുടെ തണലാണ് ആ മരങ്ങൾ. നമ്മുടെ ആവാസവ്യവസ്ഥയുടെ കാവലാളാണ് അവ. ഇതു ഇടതെ മൃഗങ്ങളെ കൊല്ലുക, കീടനാശിനി പ്രയോഗിച്ച് ജലവും വായുവും ആഹാരപദാർത്ഥങ്ങളും വിഷമയമാക്കുക , തണ്ണീർതടങ്ങൾ നികത്തി കോൺക്രീറ്റ് സൗധങ്ങൾ പണിത് ഉയർത്തുക ഇങ്ങനെ മനുഷ്യർ ഭൂമിയെ നിരന്തരം ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു.  മലകൾ ഇടിച്ചുനശിപ്പിച്ചതു കൊണ്ട്  ശക്തമായ മഴയും കാറ്റും വന്നു ലോകത്തെ തന്നെ നശിപ്പിക്കുന്നു. മനുഷ്യന്റെ നാശം മനുഷ്യൻ തന്നെയാണ്. സുനാമി, പ്രളയം ,ഓഖി എന്നിവയിലൂടെ  പ്രകൃതി തിരിച്ചടിക്കാൻ തുടങ്ങിക്കഴിഞ്ഞൂ. പ്രകൃതിയോടൊപ്പം  മനുഷ്യർ തന്നെ ഇല്ലാതാവുകയാണ്. അതിനാൽ പരിസ്ഥിതിയെ  നശിപ്പിക്കാതെ എല്ലാവരും ഒത്തു ചേർന്ന് പരിസ്ഥിതിയെ സംരക്ഷിക്കാം. പ്രകൃതിയേയും നമ്മുടെ തലമുറകളേയും നമ്മൾക്ക് സംരക്ഷിക്കാം.
വിജയ്
10 A ജി. ആർ. എഫ്. റ്റി. എച്ച്.എസ് കരുനാഗപ്പള്ളി, കരുനാഗപ്പള്ളി കൊല്ലം
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം