17:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= 🌹നിശ്ചിത നിശബ്ദത🌹<!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതി പരത്തുന്നു, ഭയാനകമാകുന്നു വീണ്ടുമൊരു മഹാമാരി
ഭീകരനാകുന്ന വിനാശകാരൻ
കൊറോണ എന്ന വിനാശകാരൻ.
ഓർമ്മിപ്പിക്കാൻ വന്നൊരു
നിശബ്ദ ശത്രു.
മർത്യനെ തുടച്ചു നീക്കും മഹാമാരി പേമാരി പെയ്തു
വന്ന നാളിൽ പ്രളയം
പെരുങ്കളിയട്ടമായി.
ജാതിയില്ല ,മതമില്ല
പ്രാണനായ് കേഴും ജനങ്ങൾ
മാത്രം
മതമതിരുകൾ മാഞ്ഞു
മനസ്സിൽ 'ജീവൻ മാത്രം
മതി,യെന്ന് ആശിച്ചു നിന്നു.
പ്രളയം കഴിഞ്ഞ നേരത്ത്
വന്നു മഹാമാരി കൊറോണ .
കൂടെ നിന്നാൽ കൂടെ വരും
കൊറോണ
കൊറോണ വന്നാൽ കൂട്ടില്ല,
കൂടപ്പിറപ്പില്ല, കൂട്ടുകാരില്ല.
ശബ്ദ തരംഗമായി മൂടുന്ന വിഷു പോലും ഒന്നു പകച്ചു
നിന്നു നിൻ്റെ മുന്നിൽ
എങ്ങും നിശ്ചിത നിശബ്ദത
മാത്രം ..................
💐💐💐💐💐💐💐💐💐💐💐💐💐💐