ജി.യു.പി.എസ് മൊകേരി/അക്ഷരവൃക്ഷം/അടർന്നു വീണ പൂവിതൾ
അടർന്നു വീണ പൂവിതൾ
"മക്കളെ, നിങ്ങളുടെ അച്ഛൻ നാളെ വരുന്നുണ്ട് "അമ്മ പറഞ്ഞു. "ഹായ്.. എത്ര മണിക്കാണ് നമ്മൾ അച്ഛനെ കൂട്ടാൻ പോകുന്നത് " റിനു മോൻ ചോദിച്ചു. റിനു മോന് 5 വയസ്സാണ്. മിന്നു മോൾക്ക് 3 വയസ്സും ആയി.. അച്ഛനെ കൂട്ടാൻ നമുക്ക് പോകാൻ പറ്റില്ല മോനെ, അച്ഛൻ എയർപോർട്ടിൽ നിന്നും വന്നാൽ 14 ദിവസം നീരിക്ഷണത്തിലാണ്..മക്കൾ അച്ഛന്റെ അടുത്തൊന്നും പോകരുത്.. അതെന്താ അമ്മേ അങ്ങനെ? അപ്പോ അച്ഛൻ കൊണ്ട് വരുന്ന ചോക്ലേറ്റും കളിപ്പാട്ടവും എങ്ങനെയാണ് ഞങ്ങൾക്ക് കിട്ടുക? അതൊക്ക 14 ദിവസം കഴിഞ്ഞ് കുഴപ്പം ഒന്നും ഇല്ലേൽ നമുക്ക് എടുക്കാം. അമ്മ അവനെ ആശ്വസിപ്പിച്ചു.. അച്ഛൻ വരുന്ന സന്തോഷത്തിൽ മക്കൾ ഉറങ്ങാൻ കിടന്നു. പക്ഷേ ദീപയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അവൾ പ്രാർത്ഥിക്കുകയായിരുന്നു, തന്റെ ഭർത്താവിന് ഒന്നും സംഭവിക്കരുതെന്ന്.. അങ്ങനെ നേരം പുലർന്നു.. ആംബുലൻസിൽ മനോജ് വീട്ടിലേക്ക് വന്നു. മക്കളെ ദൂരെ നിന്ന് കണ്ടു.. പ്രത്യേകം ഒരുക്കിയ റൂമിലേക്ക് പോയി. അച്ഛന്റെ അടുത്ത് പോവാൻ മിന്നുമോൾ വാശി പിടിച്ചു. മനോജിനും ദീപയ്ക്കും കരയാനേ കഴിയുമായിരുന്നുള്ളൂ.. കാരണം അവൾ കൊച്ചു കുട്ടിയല്ലേ, എങ്ങനെ പറഞ്ഞു മനസിലാക്കാനാ?.. അങ്ങനെ പത്തു ദിവസം കഴിഞ്ഞു പോയി. മനോജ് ദീപയെ വിളിച്ചു.. 10 ദിവസം കഴിഞ്ഞില്ലേ? ഇനി എനിക്കൊന്നും ഉണ്ടാവില്ല. എനിക്ക് എന്റെ മക്കളെ കാണണം. ഇത്ര ദിവസം നമ്മൾ കാത്തില്ലേ? ഇനി 4ദിവസം കൂടിയല്ലേ ഉള്ളൂ.. നമ്മുടെ മക്കൾക്കു വേണ്ടിയല്ലേ? കണ്ണ് തുടച്ചു കൊണ്ട് ദീപ അടുക്കളയിലേക്ക് പോയി. അപ്പോഴാണ് കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ റിനു മോന്റെ പന്ത് അച്ഛന്റെ റൂമിലേക്ക് ഉരുണ്ട് പോയത്. റിനു അതെടുക്കുവാൻ ആ റൂമിലേക്ക് പോയി. അച്ഛന് മകനെ കണ്ടപ്പോൾ സഹിക്കാനായില്ല.. വാരിയെടുത്ത് ഒരുമ്മ കൊടുത്തു. 2ദിവസം കൂടി കഴിഞ്ഞു. റിനു മോന് നല്ല പനി.. ദീപ റിനു മോനെയും കൊണ്ട് ഡോക്ടറുടെ അടുത്ത് പോയി. ഡോക്ടർ റിനുവിനെ പരിശോധിച്ചു. ടെസ്റ്റുകളൊക്കെ ചെയ്തു. റിനു മോന് കോവിഡ് 19ആണെന്ന് സ്ഥിരീകരിച്ചു. അവനെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. പിന്നീട് അവർ 3പേർക്കും പനിയായി. ദിവസങ്ങൾ കടന്നുപോയി.. മനോജിനും ദീപയ്ക്കും മിന്നുമോൾക്കും സുഖം പ്രാപിച്ചു. എന്നാൽ റിനു മോന്റെ നില മോശമായി.. ആറാം ദിവസം റിനുമോൻ എല്ലാവരെയും വിട്ടുപോയി. കുറച്ചു ദിവസം കൂടി ക്ഷമിച്ചിരുന്നെങ്കിൽ ഇന്ന് റിനുമോൻ നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു..
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ