30236/ഇന്ന് ഉദിക്കാത്ത എന്റെ സൂര്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
17:10, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30236 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഇന്ന് ഉദിക്കാത്ത എന്റെ സൂര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇന്ന് ഉദിക്കാത്ത എന്റെ സൂര്യൻ

മലരുകളിൽ വണ്ടുകൾ മുത്തമിട്ടപ്പോഴും,
സൂര്യൻ പ്രകാശഒളി വിതറിയിട്ടും,
ഇന്ന് എന്നെ വിളിക്കാൻ അമ്മ വന്നില്ല,

ഇന്നലെ രാത്രിയിൽ അമ്മ നൽകിയ മുത്തത്തിനു,
കണ്ണീരിന്റെ നനവുണ്ടായിരുന്നോ,
ഇന്നലെ പെയ്ത മഴ തോർന്നു തീർന്നിട്ടും,
കാറ്റു പരിഭവം പറഞ്ഞു തീർന്നിട്ടും,
അമ്മയുടെ കണ്ണീരു തോർന്നില്ലേ?
അച്ഛനിയിടയായി ഇത്തിരി ദേഷ്യം കൂടുതലാണ്,
അമ്മയുമായി സംസാരിക്കുമ്പോൾ ശബ്ദവും ഉയർത്താറുണ്ട്,
എന്താണെന്നറിയില്ല, ഇന്നലെ അവർ സംസാരിച്ചപ്പോൾ,
അച്ഛൻ ഒന്നും മിണ്ടിയില്ല,
എല്ലാം അമ്മ തന്നെ പറഞ്ഞു,
അവരുടെ സംസാരവിഷയം അറിയില്ല എനിക്ക്,
എന്നത്തേയും പോലെ തന്നെ വഴക്കായിരുന്നിരിക്കും,
പക്ഷെ അച്ഛനുമായി വഴക്കിട്ടതിനു,
എന്നെ ഇട്ടു അമ്മ പോകുമോ?
നഷ്ടമാകുമോ എനിക്ക് ആ അനുഭൂതി,
നെഞ്ചിലെ ചൂടും, ചുണ്ടിലെ ഈണവും,
പകർന്നു തന്ന ആ അമ്മപ്പക്ഷി,
എന്റെ ജീവിതച്ചില്ലയിൽ നിന്നും യാത്രയായോ?

നോക്കാം, കിടന്നുനോക്കാം,
എന്റെയമ്മ വരുമോയെന്ന്!
ഈ കിടക്കയിൽനിന്ന്,
എന്നെ വഴക്കുപറഞ്ഞെഴുനേൽപ്പിക്കാൻ........

ANSA DEETHA PAMCRACIOUS
VII B ST.MARY'S UP SCHOOL UDAYAGIRI
KATTAPPANA ഉപജില്ല
IDUKKI
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത