നരിക്കുന്ന് യു പി എസ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

 കൊറോണ എന്ന രോഗത്തെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞുതരാം മുത്തശ്ശീ. കൊറോണ വൈറസുകൾ മനുഷ്യ ശരീരത്തിൽ എത്തിയാൽ ഉണ്ടാകുന്ന രോഗമാണ് ഇത്. ലോകാരോഗ്യ സംഘടന ഈ രോഗത്തിന് നൽകിയ പേരാണ് കോവിഡ് 19. ഈ വൈറസുകൾ മനുഷ്യശരീരത്തിൽ എത്തുന്നത് പ്രധാനമായും വായിലെയും മൂക്കിലെയും ശ്രവങ്ങൾ വഴിയാണ്. അതിനാലാണ് നാം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണമെന്ന് പറയുന്നത് എന്നാൽ ഈ രോഗാണുക്കൾ നമ്മുടെ കൈകളിൽ പറ്റിപ്പിടിച്ച് ശരീരത്തിലെത്തുന്നത് തടയാനാണ് കൈകൾ സോപ്പിട്ട് കഴുകണം എന്ന് പറയുന്നത്. ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ പ്രത്യക്ഷപ്പെട്ട് ഇന്ന് ലോകം മുഴുവനും ഉള്ള രാജ്യങ്ങളിൽ ഈ രോഗം ലക്ഷക്കണക്കിന് ആളുകളെ രോഗികളാക്കുകയും പതിനായിരക്കണക്കിന് ആളുകളെ കൊല്ലുകയും ചെയ്തിട്ടുണ്ട് . അതിൽ പ്രധാനപ്പെട്ട രാജ്യങ്ങളാണ് ഇറ്റലി, ഇറാൻ ,സ്പെയിൻ, ബ്രിട്ടൻ, അമേരിക്ക ,എന്നിവ എന്നാൽ നമ്മുടെ രാജ്യത്തും ഇത് ചിലയിടങ്ങളിൽ പടർന്നു പിടിച്ചിട്ടുണ്ട്.
 

ശിവദ ദിനേശ്
6 H നരിക്കുന്ന് യു.പി.സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം