16:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeedmanasam(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
യാന്ത്രികമായ ജീവിതത്തിന്റെ
അസ്വസ്ഥതയിൽ
നീയെന്നെ വിട്ടെങ്ങു പോയി.
ജീവന്റെ താളമായ് നീ യെന്നാത്മാവിൽ
നിറയുമ്പോഴേ ഞാനെന്ന
ഈ ..... പാഴ്ജീവൻ പൂർണ്ണമാകുന്നുള്ളു
നീയെന്തേ എന്റെയിന്നുകളിൽ
ഈണമായ് എത്തിടാത്തു.
ഇന്നെന്റെ ലോകത്തിനെന്തുപറ്റി
ഇന്നെൻ ലോകം ജീവനു വേണ്ടി
പടപൊരുതിടുമ്പോൾ
നീയേതു ഋതുവിൽ ഒളിച്ചിരിപ്പു .
തമസ്സിൻ മറവിട്ട് വെളിച്ചത്തിലേക്ക്
നീയെന്തെ എത്തിടാത്തൂ
നിന്റെ വരവും കാത്ത് ഇന്നെൻ ലോകം
അക്ഷമനായി കാത്തിരിപ്പൂ...