ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്      

യാന്ത്രികമായ ജീവിതത്തിന്റെ
അസ്വസ്ഥതയിൽ
നീയെന്നെ വിട്ടെങ്ങു പോയി.
ജീവന്റെ താളമായ് നീ യെന്നാത്മാവിൽ
നിറയുമ്പോഴേ ഞാനെന്ന
..... പാഴ്ജീവൻ പൂർണ്ണമാകുന്നുള്ളു
നീയെന്തേ എന്റെയിന്നുകളിൽ
ഈണമായ് എത്തിടാത്തു.
ഇന്നെന്റെ ലോകത്തിനെന്തുപറ്റി
ഇന്നെൻ ലോകം ജീവനു വേണ്ടി
പടപൊരുതിടുമ്പോൾ
നീയേതു ഋതുവിൽ ഒളിച്ചിരിപ്പു .
തമസ്സിൻ മറവിട്ട് വെളിച്ചത്തിലേക്ക്
നീയെന്തെ എത്തിടാത്തൂ
നിന്റെ വരവും കാത്ത് ഇന്നെൻ ലോകം
അക്ഷമനായി കാത്തിരിപ്പൂ...

സായന്ദന
9 E ജി വി എച്ച് എസ് എസ് താമരശ്ശേരി
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത