ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/ നിശബ്ദം ആക്കപ്പെട്ട തെരുവീഥികൾ
നിശബ്ദം ആക്കപ്പെട്ട തെരുവീഥികൾ
നിശബ്ദം ആക്കപ്പെട്ട തെരുവീഥികൾ അങ്ങാടിത്തെരുവിനോട് ചേർന്നുനിൽക്കുന്ന ആൽമരത്തിൽ ആണ് കുഞ്ഞിക്കിളിയുടെ താമസം. പ്രഭാതത്തിൽ കണ്ണുതുറന്ന കുഞ്ഞിക്കിളിക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല തെരുവ് വല്ലാതെ വിജനമായി കിടക്കുന്നു ഉത്സവത്തോടനുബന്ധിച്ച് റോഡ് ആകെ അലങ്കരിച്ചിരുന്നു പക്ഷേ അമ്പല പരിസരത്തെങ്ങും ആരെയും കാണുന്നില്ല അവൾ അല്പം നേരം സംശയത്തോടെ ചുറ്റുപാട് ഒന്നാകെ വീക്ഷിച്ചു ഉള്ളിൽ ഒരുപാട് സംശയങ്ങൾ തിങ്ങിനിറഞ്ഞപ്പോൾ അതിനു ഉത്തരങ്ങൾക്കായി അവൾ മരമുത്തശ്ശനെ കാണാൻ തീരുമാനിച്ചു. മുത്തശ്ശൻ മരം വളരെ പ്രായം ചെന്നതാണ്, ആ തെരുവിന്റെ വളർച്ചയ്ക്ക് സാക്ഷിയും തെരുവിനു ഒരു തണൽ കൂടിയാണ് മര മുത്തശ്ശൻ. അവിടെ എത്തിയ കുഞ്ഞിക്കിളി പറഞ്ഞു, മരമുത്തശ്ശ൯ഇന്ന് എന്താണ് ഈ തെരുവോരം ഇത്ര വിജനമായത്. പതിവായി ചായക്കടയിൽ സൊറ പറഞ്ഞിരുന്ന വരെയും, തിരക്കുപിടിച്ച് ഓടുന്ന വരെയും ചീറിപ്പാഞ്ഞു പോയിരുന്ന വാഹനങ്ങളെയും കാണുന്നില്ലല്ലോ? ആകെ കാണാൻ കഴിയുന്നത് വടിയുമായി കുറേ കാക്കി വസ്ത്രധാരികളെ മാത്രം. എന്താണ് ഒന്ന് ഇരുട്ടി വെളുത്തപ്പോൾ ഇവിടെ സംഭവിച്ചത്? മരമുത്തശ്ശൻ അവളോട് പറഞ്ഞു ഒരു മഹാവ്യാധി മനുഷ്യരാശിയെ ഒന്നടങ്കം കൊന്നു തിന്നുകയാണ്. എല്ലാവരും രക്ഷനേടാനായി അവരവരുടെ വീടുകളിൽ അടച്ചുപൂട്ടി ഇരിക്കുകയാണ്. ഇപ്പോൾ സ്വതന്ത്രരായി കിളികളും മൃഗങ്ങളും നടക്കുമ്പോൾ കൂട്ടിലടയ്ക്കപ്പെട്ടവനെപ്പോലെ മനുഷ്യൻ കഴിയുന്നു. ലോകത്തിന്റെ അധിപന്മാർ എന്ന് അഹങ്കരിച്ചവരുടെ ഒരു അവസ്ഥ. ഈ മഹാമാരിയുടെ മുമ്പിൽ വൈദ്യശാസ്ത്ര രംഗങ്ങൾ പോലും വിറങ്ങലിച്ചു നിൽക്കുകയാണ്. ഹേയ്, കുഞ്ഞിക്കിളി നീ ഒരുപാട് അലഞ്ഞു തിരിഞ്ഞ് നടക്കണ്ട നിനക്ക് പക്ഷിപ്പനി ഉണ്ടെന്ന് വരുത്തി നിന്നെയും മനുഷ്യർ ചിലപ്പോൾ കൊന്നൊടുക്കും. ഇത്രയൊക്കെ ദുരന്തങ്ങൾ ഇവിടെ പെയ്തിറങ്ങിയിട്ടും മനുഷ്യന്റെ കൊന്നൊടുക്കാനുള്ള ദാഹം അവസാനിക്കുന്നില്ലല്ലോ.... എന്റെ എന്തോ ജന്മസുകൃതം കൊണ്ടാണ് ഇപ്പഴും അവർ എന്നെ വെട്ടിനശിപ്പിക്കാത്തത് നാളെ വികസനമെന്ന പേരിൽ എന്നെയും വെട്ടി നശിപ്പിച്ചേക്കാം... പ്ലേഗ് പോലെയും സ്പാനിഷ്ഫ്ലൂ പോലെയുള്ള മഹാമാരികൾ പിടിച്ചുലച്ച കാലത്ത് ലോകം ഇത്ര ആധുനികം ആയിരുന്നില്ല. എന്നാൽ ഇന്ന് ഇത്രയധികം ലോകം മെച്ചപെട്ടിട്ടും ഒരു പ്രതിവിധിയും കണ്ടെത്തിയിട്ടില്ലാത്ത രോഗത്തിനു മുന്നിൽ നിസഹായരായി നിൽക്കുകയാണ്. എന്നിട്ടും ഈ മനുഷ്യർക്ക് തിരിച്ചറിവ് ഉണ്ടാകുന്നില്ലല്ലോ എന്നതാണ് എന്റെ സങ്കടം. മരം മുത്തശ്ശനോട് യാത്ര പറഞ്ഞു കുഞ്ഞിക്കിളി തന്റെ കൂട്ടിലേക്ക് മടങ്ങി. പോകുന്നവഴി പാതയോരങ്ങൾ വിജനമായി കിടക്കുന്നതു കണ്ട് കുഞ്ഞിക്കിളി തന്റെ മനസിൽ ഓർത്തു " ഇനിയും ശ്വസിക്കാമെന്ന വ്യാമോഹത്താൽ അവസാനമായി എടുത്ത ശ്വാസം വായിലൊതുക്കപ്പെടുമ്പോൾ ജീവിതം നിസ്സഹായമായി പോകുന്ന നിമിഷം " കണ്ണിൽ കണ്ട എല്ലാത്തിനെയും കൊന്നു തിന്നുന്ന മനുഷ്യ കണ്ണിൽ കാണാത്ത ജീവിയാൽ ആണല്ലോ നിന്റെ മരണം. ശുഭം |