ജി യു പി എസ് പോത്താങ്കണ്ടം/അക്ഷരവൃക്ഷം/കുട്ടിയും പട്ടവും

കുട്ടിയും പട്ടവും

പട്ടം പാറി കറങ്ങുന്നേരം കുട്ടനുമുണ്ടാമൊരു മോഹം എന്നെക്കൂടി കൂട്ടാമോ? നിന്നുടെയരികെയിരുത്താമോ ?

മാനത്തൂന്ന് കാഴ്ചകൾ കാണാൻ എന്തൊരു ചന്തം കുട്ടാപ്പി വീട്ടിലിരുന്നു മടുത്തു ഞാൻ ആരും കൂട്ടിന് ഇല്ലല്ലോ? എന്തു പറ്റി ചങ്ങാതി ? പറയൂ വേഗം കേൾക്കട്ടെ.

കൊറോണയെന്നൊരു വൈറസ് നാട്ടിലാകെ പരന്നല്ലോ നാട്ടാരെല്ലാം വീട്ടിനകത്ത് വിറങ്ങലിച്ചു നിൽക്കുന്നു.

അകലം പാലിച്ചു നിൽക്കേണം ഇടവിട്ടിടവിട്ട് കൈ കഴുകേണം കൊറോണയെ നമുക്ക് തുരത്തീടാം ജാഗ്രതയോടെ മുന്നോട്ട്....

</poem>
സഫ മിസ് രിയ.എൻ
3 A ഗവ: യു പി സ്കൂൾ പോത്താംകണ്ടം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത