ഏറ്റുകുടുക്ക യു പി സ്കൂൾ/അക്ഷരവൃക്ഷം/ചുടല

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചുടല      

എരിയുന്ന അഗ്നിയുടെ
നാളങ്ങളിൽ വീണു പിടയുന്നു
ഭൂമിയും നീയും
കഥനമാം കഥയുടെ
ഉള്ളടക്കത്തിലും എരിയുന്ന നീയും ഞാനും
മുറിവേറ്റ് ഉണങ്ങാത്ത മനസ്സിന്റെ നീറ്റലും
പരിസ്ഥിതിയിൽ വീണുടഞ്ഞു
ജന്തുക്കൾ സസ്യങൾ
എരിതീയിൽ കനലായി
വംശനാശത്തിന്റെ വക്കിൽ
വൈവിദ്ധ്യമാർന്നൊരു
സസ്യവും ജന്തുവും
എരിതീയിൽ വീണു പിടയുന്നു
ആദ്യത്തെ സന്തോഷം
പിന്നീട് വിനയായി
കഥനമാം കഥയുടെ ഒടുക്കം
മർത്യരുടെ ക്രൂരത
ജന്തുക്കളോടും ഒടുങ്ങാത്ത
പകയായി മാറി
ആഗോള താപനം, ഉരുൾപൊട്ടൽ
ഇങ്ങനെ നീളുന്നു ദുരന്തക്കനികൾ
എരിയുന്ന തീനാളം കെട്ടടങ്ങും മുമ്പ്
കനലായി മാറുന്നു ജീവൻ
പ്രാണി കൾ, സസ്യ ങ്ങൾ, ജന്തുക്കൾ ഇങ്ങനെ
ചുടലയുടെ ഇരകളു മേറെ
കെട്ടടങ്ങും മുമ്പ് വ്യാപി ച്ചു കത്തു ന്നു
ഭൂമിയുടെ നാശത്തി്ൻ ചുടല
ഭൂമിയുടെ നാശത്തി്ൻ ചുടല

ശില്പ കെ പി
7 ബി ഏറ്റുകുടുക്ക എ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത