നിടുവാലൂർ യു .പി .സ്കൂൾ ചുഴലി/അക്ഷരവൃക്ഷം/ദൂരം
ദൂരം നിശബ്ദരായിരിക്കുന്നു നാമിപ്പോൾ പാട്ടുകൾ പാടുന്നില്ല നമ്മുടെ കാൽവെപ്പുകൾ കനത്തു പോയിരിക്കുന്നു രാത്രിയായിരിക്കുന്നു അതു വരാനുള്ളതുമായിരുന്നു നിന്റെ കൈ തരൂ ഇനിയുമൊരു പാടു ദൂരം നമുക്കു പോകാനുണ്ടെന്നു വരാം മഞ്ഞു പെയ്യുന്നു മഞ്ഞു പെയ്യുന്നു ഒരന്യ ദേശത്തു മഞ്ഞു കാല മെത്ര കഠിനം ഒരു ദീപം, ഒരു തീമുറിയിലെ വെളിച്ചം അതു നമുക്കായെരിഞ്ഞ കാലമെവിടെ? നിന്റെ കൈ തരൂ! ഇനിയൊരു പാടു ദൂരം നമുക്കു പോകാനുണ്ടെന്നു വരാം' |