16:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 2 }} <center> <poem>പൊഴിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊഴിയുന്ന ഒരു നീർകുമിളയായി
അടരുന്ന മലരിന് സുഗന്ധമായി
കൊഴിയുന്ന ഇലതൻ മർമരമായി
ചേരുന്നൂ...... പ്രകൃതി എൻ മനസ്സിൽ
ഇനിയും .... മരിക്കാത്ത പച്ചപ്പിനായ്....
ഉയർത്തീടും ഓരോ കരങ്ങളേയും
മുറിയുന്ന ഹൃത്ത് തൻ തമ്പുരുവിൽ
മുറിയാത്ത പുഞ്ചിരി മാത്രമായി
മാടി വിളിക്കുന്നു പ്രകൃതി എന്നും
നേരുന്നു ജീവിത സൗഖ്യങ്ങളും