സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ഭക്ഷണശീലവും രോഗപ്രതിരോധവും

16:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''ഭക്ഷണശീലവും രോഗപ്രതിരോധവു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭക്ഷണശീലവും രോഗപ്രതിരോധവും

ജീവിത ശൈലിയിലുള്ള മാറ്റവും മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതിയുമെല്ലാം വളരെയധികം ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇന്നത്തെകാലത്ത് ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ നമ്മുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുവാൻ കഴിയുന്നു.

നാരുകൾ, അന്നജം, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുള്ള ഭക്ഷണം നാം കഴിക്കണം. ധാരാളം വെള്ളം നാം കുടിക്കണം. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് രോഗപ്രതിരോധത്തിന് നല്ലതാണ്. വിറ്റാമിൻ സി, വിറ്റാമിൻ ബി, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുള്ള ഭക്ഷണം നാം കൂടുതലായും കഴിക്കണം. ശരീരത്തിലുള്ള എല്ലാ മാരകരോഗങ്ങൾക്കും മഞ്ഞൾ ഒരു പരിധിവരെ നല്ലതാണ്. കോൺഫ്ലവർ കഴിക്കുന്നത് രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുകയും നമ്മുടെ ശരീരത്തിലെ വെളുത്ത രക്താണുക്കളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

നെല്ലിക്ക ഒരു ഔഷധമാണ് അത് കണ്ണിനും മുടിക്കും ശരീരത്തിനുമുഴുവനും നല്ലതാണ്. പപ്പായ നമ്മുടെ ശരീരത്തിലെ ദുഷിച്ച കൊഴുപ്പകറ്റാൻ നല്ലതാണ്. ബദാം രക്തം ശുദ്ധീകരിക്കാൻ സഹായിക്കും. ആഹാരം വലിച്ചുവാരിക്കഴിക്കാതെ സാവധാനം ചവച്ചരചു കഴിക്കുക. നമുക്ക് പറമ്പിൽനിന്നും കിട്ടുന്നപഴങ്ങളും പച്ചക്കറികളും കഴിച്ച് നമുക്ക് രോഗപ്രതിരോധശേഷി നേടാം

എമി കാതറിൻ ബിനു
2 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം