പയ്യന്നൂർ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് എന്ന മഹാമാരി | color=4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് എന്ന മഹാമാരി

കോവിഡ് എന്ന മഹാമാരി - 2020 എന്ന വർഷത്തിലേക്ക് പുത്തൻ പ്രതീക്ഷയുമായി നീങ്ങുമ്പോഴാണ് ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന മഹാമാരിയെ കുറിച്ച് ഞാൻ കേട്ടത് . തുടർന്ന് അത് യൂറോപ്യൻ രാജ്യങ്ങളിലും ലാറ്റിൻ അമേരി ക്കയിലും എന്നു വേണ്ട ലോകത്താകമാനം ആ മഹാമാരി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് കൊലവിളി നടത്തുകയാണ് . ഒടുവിൽ ഇന്ത്യയിലെ നമ്മുടെ കൊച്ചു കേരളത്തിലും കൊറോണ വിഷവിത്ത് വിതച്ചു . ആദ്യം നമ്മൾ കരുതിയത് പോലെ അത്ര നിസാര നല്ല കൊറോണ എന്ന് വൈകാതെ ഞാൻ തിരിച്ചറിഞ്ഞു . പിന്നീട് കൊറോണ വൈറസിന് പുതിയ പേരും നിർദേശിക്കപ്പെട്ടു. കോ വിഡ് - 19 എന്ന പുതിയ പേരിൽ അറിയപ്പെട്ടു . നമ്മുടെ കൊച്ചു കേരളത്തിൽ കോവിഡ് - 19 പടർന്നു പിടിച്ചതിനാൽ സർക്കാർ നിർദേശ പ്രകാരം സ്കൂളുകളെല്ലാം അടച്ചു. പരീക്ഷകളെല്ലാം മാറ്റി വയ്ക്കാൻ സർക്കാർ നിർദേശിച്ചു . അതിനാൽ ഈ വർഷത്തെ വാർഷിക പരീക്ഷയെഴുതാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല . കുട്ടികളും മുതിർന്നവരും വീട്ടിൽ തന്നെ കഴിയണമെന്നും പരമാവധി സാമൂഹിക അകലം പാലിക്കാനും ഇടയ്ക്കിടക്ക് സോപ്പോ , ഹാൻഡ് വാഷോ , സാനിറ്റൈസ റോ ഉപയോഗിച്ച് കൈ കഴുകി ഈ കോവിഡ് - 19 നെ പ്രതിരോധിക്കാൻ പരമാവധി സഹകരിക്കണമെന്ന് സർക്കാർ നിർദേശിച്ചു . പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. എത്രയും പെട്ടെന്ന് കോവിഡ് എന്ന മഹാമാരി ഈ ലോകത്തിൽ നിന്നും നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും വേരോടെ പിഴുതെറിയാൻ നമുക്ക് കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം.

അലീന കെ
4 പയ്യന്നൂർ സൗത്ത് എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം