16:18, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഭയന്നിടില്ല നാം<!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയന്നിടില്ല നാം
ഭയന്നിടില്ല നാം
ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും(2)
തകർന്നിടില്ല നാം
കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്ത് തകർന്നിടും വരെ(2)
കൈകൾ നാം സോപ്പ് കൊണ്ട് ഇടക്കിടക്ക് കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
തുണികളാലോ മാസ്ക് കൊണ്ടോ മുഖവും മറച്ചു വെക്കണം
കൂട്ടമായി പൊതുസ്ഥലത്ത് ഒത്തുചേരൽ നിർത്തണം (2)
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ താണ്ടിയാലോ മറച്ചുവെച്ചിടില്ല നാം (2)
(ഭയന്നിടില്ല നാം)
രോഗലക്ഷണങ്ങൾ കണ്ടാൽ ദിശയിൽ നാം വിളിക്കണം
ചികിത്സ വേണ്ട സ്വന്തമായി ഭയപ്പെടേണ്ട ഭീതിയിൽ (2)
ഹെൽത്ത് നിന്നും ആംബുലൻസിൽ ആളുമെത്തും ഹെല്പിനായ്
ബസ്സിലേറി പൊതുഗതാഗതത്തിലില്ല യാത്രകൾ
പരത്തിടില്ല കോവിഡിൻ ദുഷിച്ച അണുക്കളെ
മറ്റൊരാൾക്കും നമ്മിലൂടെ രോഗം എത്തിക്കില്ല നാം
ഓഖിയും സുനാമിയും പ്രളയവും കടന്നുപോയ്
ധീരരായ് കരുത്തരായ് നാം ചേർന്നുനിന്നതോർക്കണം
ചരിത്ര പുസ്തകത്തിൽ നാം കുറിച്ചിടും
കൊറോണയെ
തുരത്തി വിട്ട നാടു കാത്ത നന്മയുള്ള ഭൃത്യരായ് (2)
(ഭയന്നിടില്ല നാം...)