16:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35048(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഞാൻ എന്ന സത്വം | color= 4 }} <center> <poem> മധു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മധുരനൊമ്പരപ്പൂവിന്റെ ചാറു നാം
ഇണ പോലെ ഒന്നായ് പകർന്നിടുന്നോ
നീല നിലാവിൽ കുളിച്ചു വന്നൊരു
സുന്ദര ദേവത നീ.
നിൻ മിഴിയിൽ ഒഴുകും പുഴയായ്
ഞാൻ നിൻ മിഴിയിൽ നിറയും കിനാവായ്
കണ്ടോ എൻ കാറ്റേ നീ കുളിർ മഴയേ.....
കിനാവിൻ കൂട്ടിൽ നിന്നും പറന്നു വന്ന കാർവണ്ടേ
തണലാവാൻ കാത്തിരിപ്പൂ ഞാൻ പ്രിയതേ
നിൻ സ്വരം എങ്ങും നിറയും എൻ മൗനത്തിൽ
നിൻ മന്ത്രനാദം കേൾക്കുന്നു പാതിയിൽ
ചന്ദ്രനില്ലാത്ത രാത്രിയിൽ ചെറയരുതേ നീ
കാത്തിരിപ്പൂ ഞാനെന്ന സത്വം ഇന്നും