കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ഞാൻ എന്ന സത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ എന്ന സത്വം

മധുരനൊമ്പരപ്പൂവിന്റെ ചാറു നാം
ഇണ പോലെ ഒന്നായ് പകർന്നിടുന്നോ
നീല നിലാവിൽ കുളിച്ചു വന്നൊരു
സുന്ദര ദേവത നീ.

നിൻ മിഴിയിൽ ഒഴുകും പുഴയായ്
ഞാൻ നിൻ മിഴിയിൽ നിറയും കിനാവായ്
കണ്ടോ എൻ കാറ്റേ നീ കുളിർ മഴയേ.....
കിനാവിൻ കൂട്ടിൽ നിന്നും പറന്നു വന്ന കാർവണ്ടേ
തണലാവാൻ കാത്തിരിപ്പൂ ഞാൻ പ്രിയതേ
                                 
നിൻ സ്വരം എങ്ങും നിറയും എൻ മൗനത്തിൽ
നിൻ മന്ത്രനാദം കേൾക്കുന്നു പാതിയിൽ
ചന്ദ്രനില്ലാത്ത രാത്രിയിൽ ചെറയരുതേ നീ
കാത്തിരിപ്പൂ ഞാനെന്ന സത്വം ഇന്നും

കെ എം ഐശ്വര്യ
9 ബി കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി.
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത