തിരുവഞ്ചൂർ സിഎംഎസ് എൽപിഎസ്/അക്ഷരവൃക്ഷം/ഇടിച്ചക്ക തോരൻ
ഇടിച്ചക്ക തോരൻ
വന്നത് കാരണം ഞങ്ങളെല്ലാം പേടിച്ച് ഇരിക്കുകയായിരുന്നു.ഒരു ദിവസം പപ്പ ഒരു കുഞ്ഞു ചക്ക പറിച്ചെടുത്തു കൊണ്ടു വന്നു . തോരൻ വെക്കാം എന്നു പറഞ്ഞു. ഞാൻ അതിശയിച്ചുപോയി. കുഞ്ഞു ചക്ക കൊണ്ട് തോരൻ എങ്ങനെയാ പപ്പാ ഉണ്ടാക്കുന്നത് ? ഞാൻ ചോദിച്ചു. ഞാൻ നോക്കിയപ്പോൾ പപ്പാ മുള്ളെല്ലാം ചെത്തിക്കളഞ്ഞ് ചക്കയുടെ കറയെല്ലാം തൂത്തു കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചു. ഒരു കലത്തിൽ ഇട്ടു വേവിച്ചു .പിന്നെ വെള്ളം കളഞ്ഞപ്പോൾ ബ്രൗൺ നിറം.എനിക്ക് അത് ഇഷ്ടപ്പെട്ടില്ല. എന്നാലും ഞാനെല്ലാം നോക്കി നിന്നു.വേവിച്ച കഷണങ്ങൾ കല്ലിൽ വെച്ച് ചതച്ചപ്പോൾ ഞാൻ അതിശയിച്ചുപോയി.പിന്നെ ഇത് തോരൻ വെച്ചു. എല്ലാവരും തിന്നെങ്കിലും എനിക്ക് മടിയായിരുന്നു അവസാനം അമ്മ എന്നെകൊണ്ട് തീറ്റിച്ചു. തിന്നപ്പോൾ നല്ല രുചി. നല്ല സുഖം.ഞാൻ ഒത്തിരി അന്ന് തിന്നു. അങ്ങനെ ചക്ക തോരൻ ഞാനാദ്യമായി കഴിച്ചു. എന്തു രുചിയാ. എല്ലാവരും കഴിക്കണം. എന്ത് രസമാണെന്നോ ? വിഷം ഇല്ലാത്തതുകൊണ്ട് നല്ലതാണ്. അങ്ങനെ അവധിക്കാലം ഓർത്തിരിക്കാൻ ഇതു മതി.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ 32242 |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ