ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വ ശീലം

15:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14662 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ ശീലം | color= 2 }} <center> <poem> പാലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ ശീലം

പാലക്കാട്ടെ കുട്ടൻ ചേട്ടന്
പെട്ടെന്നൊരു നാൾ വയറിനു വേദന
കുട്ടൻ ചേട്ടൻ വേദനയുമായി
ഡോക്ടറെ കാണാൻ ചെന്നപ്പോൾ
ഡോക്ടർ പറഞ്ഞു കൈകൾ നീട്ടാൻ
കൈകൾ നിറയെ കീടാണുക്കൾ
ഉപദേശിച്ചു ഡോക്ടർ ചേട്ടൻ
കുട്ടൻ ചേട്ടനെ ചിരിയോടെ
ആഹാരത്തിനു മുൻപും പിൻപും
കൈയും മുഖവും കഴുകേണം
എങ്കിൽ മാത്രമേ കുട്ടൻ ചേട്ടാ
വയറിനു വേദന മാറുള്ളൂ
കൃത്യതയോടെ പാലിച്ചീടൂ
ശുചിത്വ ശീലം എപ്പോഴും

പൃഥ്വി എൻ കൃഷ്ണ
2 A കതിരൂർ ഈസ്റ്റ് യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത