ഉപയോക്താവ്:Ghsaroli

Schoolwiki സംരംഭത്തിൽ നിന്ന്
20:55, 10 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsaroli (സംവാദം | സംഭാവനകൾ)
ഉള്ളടക്കം [മറയ്ക്കുക]

1 ചരിത്രം 2 ഭൗതികസൗകര്യങ്ങള്‍ 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ 4 മാനേജ്മെന്റ് 5 മുന്‍ സാരഥികള്‍ 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ 7 വഴികാട്ടി

ചരിത്രം 1928 ല്‍ ചിറക്കല്‍ താലൂക്ക് ബോറ്ഡിന്റെ കീഴില്‍ ഏകാദ്ധ്യാപിക ഗേള്‍സ് സ്കൂളായിട്ടയിരുന്നു ഇതിന്റെ ആരംഭം. കാരാടന്‍ വീട്ടില്‍ ഒതേനന്‍ മണിയാണി അരോളി വീട്ടില്‍ രയരപ്പന്‍ നായര് എന്നിവരായിരുന്നു മാനേജര്‍മാര്‍.

   1967ല്‍ അനാദായകരം എന്ന പേരില്‍ സ്കൂള്‍ പൂട്ടാന്‍ തീരുമാനിച്ചിരുന്നു. നാട്ടുകാറ് പ്രതിഷേധം ഉയറ്ത്തുകയും അരോളി സ്വദേശിയും പൂര്‍വവിദ്യാര്‍ത്ഥിയുമായ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ നാരായണന്‍ കുട്ടിയെ കണ്‍ട് സ്കൂള്‍ നിലനിര്‍ത്താന്‍ നിവേദനം നല്‍കുകയും ചെയ്തു.

ഇതിന് ഫലമുണ്ടായി. 1969-ല്‍ സര്‍കകാര്‍ സ്ഥലം വിലക്ക് വാങി. ഇത് അപ്പര്‍ പ്രൈമറി ആയി ഉയര്‍ത്തി.


ഭൗതികസൗകര്യങ്ങള്‍

അരോളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി മാങ്കടവ് വഴി പറശ്ശിനി റോഡിന്റെ അരികിലായി അരോളി ഗവണ്‍മെന്റ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു. ഒരേക്കര്‍ സ്ഥലത്ത് ഒരു ഇരുനില കെട്ടിടം അടക്കം ആറ് കെട്ടിടങ്ങളിലായി ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകള്‍ നടക്കുന്നു. ഇവിടെ ഒരു നല്ല കമ്പ്യൂട്ടര്‍ ലാബുണ്ട്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.കുട്ടികള്‍ക്ക് എല്ലാവര്‍ക്കും പുസ്തകങ്ങള്‍ നല്‍കുന്നു.മോശമല്ലാത്ത ഒരു സയന്‍സ് ലാബും ഇവിടെ ഉണ്ട്. സ്കൂളിന് സമീപത്തുള്ള അഷ്ട ദള ശ്രീകോവിലോട് കൂടിയ വടേശ്വരം ശിവ  ക്ഷേത്രം അനുഗ്രഹം ചൊരിഞ്ഞ് നില്‍ക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ സൊസൈറ്റി. വിദ്യാരംഗം കലാ സാഹിത്യ വേദി. സയന്‍സ് സോഷ്യല്‍ സ്റ്റഡീസ് മാത്ത്സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. സ്കൌട്ട് പരിസ്ഥിതി ക്ലബ്ബ് ക്ലാസ്സ് മാഗസിന്‍

മുന്‍ സാരഥികള്‍ സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

2000 - 2002 വിജയലക്ഷ്മി 2002- 2004 സി. വിജയലക്ഷ്മി 2004 - 2007 കെ. ദേവകി 2007 മോഹനന്‍ പോള


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1. എന്‍ സബീന 2. എ.വി. അജയ കുമാര്‍

വഴികാട്ടി

കണ്ണൂരില്‍ നിന്നും തളിപ്പറമ്പ്, പറശ്ശിനിക്കടവ് (ധര്‍മശാല വഴി) ബസ്സില്‍ വേളാപുരം (പാപ്ിനിശ്ശേരി) എന്ന സറ്റോപ്പില്‍ ഇറങങി റോഡിനു വലതുവശത്തു കാണുന്ന റോഡിലൂടെ (മാങ്കടവ് റോഡ്) ഏകദേശം അര കിലോമീറ്റര്‍ നടന്നാല്‍ സ്കൂളില്‍ എത്താം. മാങ്കടവ് വഴി പറശ്ശിനിക്കടവ് ബസ്സിനാണെങ്കില്‍ സ്കൂളിനു മുന്‍പില്‍ തന്നെ ഇറങ്ങാം.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Ghsaroli&oldid=78960" എന്ന താളിൽനിന്ന് ശേഖരിച്ചത്