എ.എം.എൽ.പി.എസ്. മുണ്ടക്കുളം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18207 (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/കുഞ്ഞുമോളുടെനൊമ്പരം | കുഞ്ഞുമോളുടെനൊമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞുമോളുടെനൊമ്പരം
ഇന്ന് മദ്രസ ഇല്ല, കൊറോണയാണ്, കേൾക്കേണ്ട താമസം കുഞ്ഞുമോൾ പായയിൽ നിന്ന് ചാടി എഴുന്നേറ്റു അവൾക് സന്തോഷമായി. സ്കൂളിൽ പോകുന്ന സമയം വരെ കളിക്കാമല്ലോ.

ഇന്ന് സ്കൂളില്ല, കൊറോണയാണ് ഇക്ക അങ്ങാടിയിൽ നിന്ന് വന്നപ്പോൾ പറഞ്ഞ വാർത്ത, കുഞ്ഞുമോൾ വീണ്ടും തുള്ളിച്ചാടി. ഇന്ന് സ്കൂളിലും പോവെണ്ടാ, നാടൻ മാവിന്റെ ചുവട്ടിൽ കെട്ടിയുണ്ടാക്കിയ കലിപ്പുരയിൽ ഇരുട്ടാക്കുവോളo കളിക്കാമല്ലോ. കൊറോണ എത്ര നല്ലതാണെന്നു അവൾ മനസ്സിൽ കരുതി. കൊറോണയെ കണ്ടാൽ ഒരുമ്മ കൊടുക്കണമെന്ന് അവൾ മനസ്സിൽ ഉദ്ദേശിച്ചു. അങ്ങാടിയിൽ നിന്നും സാധനം വാങ്ങാൻ പോയ ഉപ്പ ഒന്നുമില്ലാതെ തിരിച്ചു വരുന്നത് കണ്ടപ്പോൾ അവൾക് സങ്കടമായി. മിട്ടായിയും ഐസ്ക്രീമും ഒന്നുമില്ലലോ. കുഞ്ഞുമോൾ ഓടിച്ചെന്ന് ഉപ്പയോട് ചോദിച്ചു,, ഉപ്പാ..' ഐസ്ക്രീമും മിട്ടായിയും ', ഇന്ന് കടകളൊന്നും തുറന്നിട്ടില്ല മോളെ, 'കൊറോണയാണ് ' . കുഞ്ഞുമോൾക് സങ്കടവും വെറുപ്പുമായി. ഈ കൊറോണ വേണ്ട, മിട്ടായിയും ഐസ്ക്രീമും ഇല്ലാതാക്കിയ കൊറോണയാണ്. അവൾ ഇക്കയുടെ അടുത്തേക് സങ്കടത്തോടെ ഓടി, അവൾ ചോദിച്ചു, ഇക്കാ.. എന്താണ് കൊറോണ. കൊറോണ ആനെയെക്കാളും വലുതാണോ,

      അതിലും വലുതാണ് മോളെ.. 
  ഒരു മലന്റെ അത്രേ.. 
  അതിലും, 

മദ്രസ്സയും പള്ളിയും അങ്ങാടിയും ഒന്നുമില്ല, ലോകം തന്നെ അടച്ചു പൂട്ടിയ ഒരു വലിയ ജീവി, അത്രക്കും, പോത്താച്ചിയോളം വലുതാണോ.. മോളെ... ആയിരങ്ങളെ കൊന്നൊടുക്കുകയും, ലക്ഷങ്ങളെ രോഗികളാകുകയും, കോടികളെ മുറിക്കുള്ളിൽ അടച്ചു പൂട്ടുകയും ചെയ്‌ത ആളാണ് ന്നാ.. കൊറോണ വേണ്ട ഇക്കാ എന്നാൽ ഒരു കാര്യം ചെയ്യണം എന്താ ഇക്കാ? കയ്യും മുഖവും സോപ്പ്‌ ഇട്ട് കഴുകണം, ആളുകളിൽ നിന്ന് അകന്നു നിക്കണം, യാത്രകൾ ഒഴിവാക്കണം. എന്നാൽ കൊറോണ പോവ്വോ? കൊറോണ പോയാൽ മിഠായിയും ഐസ്ക്രീമും കിട്ടുമോ? 'കിട്ടും ' Kകുഞ്ഞുമോൾ മുറ്റത്തുള്ള പൈപ്പിലേക് കൈ കഴുകാനായി ഓടി.

മുഹമ്മദ് ലൂത്തഫി
2 C എ എം എൽ പി സ്കൂൾ മുണ്ടക്കുളം മലപ്പുറം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ