ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/യുദ്ധഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
യുദ്ധഭൂമി

വെന്തുരുകിയ വെണ്ണീരു കാണ്മാൻ
രക്തബന്ധങ്ങൾ മടിച്ചിടുന്നു.
മത ധ്വേഷ വൈകാരമിവിടില്ല മനുഷ്യാ
കരുണ താൻ കാവലായ് ഏകാന്തത മാത്രം.
കരസ്പർശ ബന്ധം തിരസ്കരിച്ചീടവേ
മനസ്സുകൾ ചേരുന്നു നന്മതൻ കണ്ണിയായ്
കയ്പുള്ള മാമ്പഴം പ്രിയമല്ലയെങ്കിൽ
രുചിക്കാതിരിക്കുന്നതാണു ഭേദം
അകൽച്ചയാണഭയമെങ്കിൽ മനുഷ്യാ
അതുയർത്തി നീ നെഞ്ചോടു ചേർക്കുവിൻ
മുന്നേറ്റമണയുന്ന രജനിതൻ ഏകാന്തത
പ്രതിരോധമാണഭയം .
കുതിച്ചടുക്കുന്ന ശത്രു സൈന്യമതാ
ശത്രുതൻ ശക്തി മൃത്യു തൻ മിത്രം
അന്തരംഗാന്തരത്തിൽ ശത്രുത ത്യജിച്ചിടു
നിൻ ബുദ്ധി അവനില്ല .

സച്ചിൻ സന്തോഷ്
9 B ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത