എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി/അക്ഷരവൃക്ഷംടുട്ടുവും എലിയും

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44521amlps (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ടുട്ടുവും എലിയും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ടുട്ടുവും എലിയും

ടുട്ടു ഒരു മടിയൻ പൂച്ചയായിരുന്നു.വീട്ടുക്കാർ കൊടുക്കുന്ന പാലും മറ്റും കഴിച്ചിട്ട് അവൻ സുഖമായി കിടന്നുറങ്ങും. ഒരു ദിവസം രണ്ട് എലിക്കുട്ടന്മാർ അതുവഴി വന്നു. ഈ സമയം ടുട്ടു നല്ല ഉറക്കമായിരുന്നു. ആദ്യം എലികൾ ടുട്ടുവിനെ കണ്ടു പേടിച്ചു. പക്ഷേ, അവൻ നല്ല ഉറക്കമാണെന്ന് കണ്ട് എലികളിൽ ഒരാൾ പറഞ്ഞു.....ഈ പൂച്ച ഒരു മടിയനാ, പേടിക്കേണ്ട. ഇതു കേട്ടാണ് ടുട്ടു ഉണരുന്നത്. ഹമ്പട! എല്ലാവരും എന്നെ കളിയാക്കുന്നു ഇനി ഞാൻ മടിപിടിച്ചിരിക്കില്ല. ടുട്ടു ചാടിയെഴുന്നേറ്റ് ഒച്ച വെച്ചു. ങ്യാവൂ! ഇതു കേട്ട എലികൾ ജീവനും കൊണ്ട് പാഞ്ഞു. പിന്നീട് ടുട്ടു മടിപിടിച്ച് ഇരുന്നിട്ടേയില്ല.

സംഗീത
2 A എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ