ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./അക്ഷരവൃക്ഷം/അങ്ങനെ ഒരു അടച്ചുപൂട്ടൽ
അങ്ങനെ ഒരു അടച്ചുപൂട്ടൽ
എൻ്റെ മാമൻ്റെ പുതിയ വീടിൻ്റെ ഗൃഹപ്രവേശന ചടങ്ങിലേക്കാണ്
ഞാൻ കോട്ടയത്ത് എത്തിയത്. വാസ്തവത്തിൽ ഞാൻ ഒരു കൊല്ലംകാരനാണ് . കളിച്ചും ഉല്ലസിച്ചും സന്തോഷകരമായ ദിവസങ്ങൾ കടന്നു പോയി . നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് ആ ഞെട്ടിക്കുന്ന വിവരം ഞങ്ങൾ അറിയുന്നത് അത് ലോക്ക് ഡൗൺ .
അതെ കോവിഡ്19 കാരണം ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമൊട്ടാകെ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. കേട്ടുകേൾവിപോലുമില്ലാത്ത ഒരു കാര്യം. ഞങ്ങൾ വാസ്തവത്തിൽ ഞെട്ടിപ്പോയി. സങ്കടത്തോടെ ആണെങ്കിലും ജനങ്ങളുടെ ആരോഗ്യനിലയിൽ ശങ്കാകുലനായി ആണ് പ്രധാനമന്ത്രി തീരുമാനമെടുത്തതെന്ന് ഞാൻ സ്വയം പറഞ്ഞു ആശ്വസിച്ചു. വാർത്തകളിലൂടെ ആ മഹാമാരിയുടെ കൂടുതൽ വിവരങ്ങൾ ഞാൻ മനസ്സിലാക്കി. എല്ലാവർക്കും അവരവരുടെ ക്രിയാത്മകമായ കഴിവുകൾ പുറത്തുകൊണ്ടുവരാനുള്ള ഒരു അവസരം കൂടിയാണ് ഈ ലോക് ഡൗൺ എന്ന് എനിക്ക് ബോധ്യപ്പെട്ടു. തുടർന്ന് ഈ ലോക്ക് ഡൗൺ കാലയളവ് എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന് ഞാൻ ചിന്തയിലാണ്ടു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ