(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിനാളം
പുസ്തകതാളുകളിലോളിക്കുമാ
മയിൽപീലി പോലെയാം
ചില ബന്ധങ്ങൾ
ഒരു സൂര്യപ്രകാശത്തിൻ പ്രഭയിലും
മങ്ങലേൾക്കാതെ
കാത്തുസൂക്ഷിക്കും തൻ ജീവനോളം
സ്വന്തമാക്കാൻ കഴിയില്ലന്ന വിശ്വാസവും
നഷ്ടപെടുത്താൻ കഴിയാത്ത
ആത്മബന്ധവുമുള്ള
എന്തോ എൻ മനസ്സിന്
അറകളിൽ കിടന്ന് വിങ്ങുന്നുവോ
സൂര്യനെപോലെയാം
മെഴുകുതിരിപോലെയാം
ചില ദൈവസൃഷ്ടികൾ
സ്വയം ഉഴുകി തീരാൻ
വിധിക്കപെട്ടവർ
സ്വന്തം പ്രകാശം കൊണ്ട്
മറ്റുള്ളവരുടെ ജീവിതപാതയിൽ
വെളിച്ചമേകാൻ
ദൈവം കനിഞ്ഞ മനുഷ്യജന്മങ്ങൾ !