13:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വീണ
കളിമണ്ണല്ല നീ എനിക്ക്
എന്റെ ഹൃദയമാണ് മണിവീണേ
എന്റെ കൈകൊണ്ടൊരു ഞാൻ
നിനക്കൊരുപിറവി തന്നു
എന്റെ മനസ്സിന്റെ പാട്ടു ഞാൻ
നിനക്ക് ഈണമായി തന്നു
എന്റെ സ്വപ്നങ്ങളാൽ നിന്നെ
അലങ്കരിച്ചു
മനസ്സിൽ ച്ചൊരിഞ്ഞൊരാ മഴ
യുടെ നൂലിനാൽ വീണ തൻ
തന്ത്രികൾ ഞാൻ പണിഞ്ഞു
നിന്നിലെൻ അംഗുലികൾ
തൊട്ടുണർത്തും സ്നേഹമൊ
ഴുകുമോ നാദമായ് എന്റെ ജന്മം
കളിമണ്ണല്ല നീ വീണേ
എന്റെ ഹൃദയമാണ് മണിവീണേ