ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/കാട്ടിലും വേണം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43248 (സംവാദം | സംഭാവനകൾ) (story)
കാട്ടിലും വേണം ശുചിത്വം      

പണ്ട് പണ്ട് ഒരു കാട്ടിൽ ധാരാളം മൃഗങ്ങളുണ്ടായിരുന്നു. വളരെ സന്തോഷത്തോടെയാണ് എല്ലാ മൃഗങ്ങളും കഴിഞ്ഞിരുന്നത്. ആ കാട്ടിൽ മൃഗങ്ങളും പക്ഷികളും മറ്റു ജീവജാലങ്ങളും ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ പെട്ടെന്ന് കാട്ടിലെ മൃഗങ്ങൾക്കെല്ലാം അസുഖം വന്നു. മിക്കതും ചത്തു. മൃഗങ്ങൾക്കെല്ലാം എന്തുപറ്റി എന്ന് കാട്ടിലെ രാജാവായ സിംഹാരാജൻ തന്റെ മന്ത്രിയായ കടുവയോട് ചോദിക്കുന്നു. പുറത്തു പട്ടണത്തിൽ നിന്നും തീറ്റതേടി വരുന്ന കുരങ്ങുകളും മറ്റു ജന്തുക്കളുമാണ് ചാവുന്നത്. ഇതിനു കാരണം എന്തെന്നറിയാൻ രാജാവ് ഉത്തരവിറക്കുന്നു. അന്വേഷണ ചുമതല കടുവമന്ത്രി ആനയെ ഏൽപ്പിക്കുന്നു. രണ്ടു ദിവസത്തിനകം ഉത്തരം കിട്ടണം. അങ്ങനെ ആന പട്ടണത്തിലേക്ക് പുറപ്പെടുന്നു. രണ്ടു ദിവസം കഴിഞ്ഞു ആന വന്നു. പട്ടണത്തിലെ ഇപ്പോഴത്തെ സ്ഥിതി ആന രാജാവിനെ ധരിപ്പിക്കുന്നു. അല്ലയോ രാജാവേ പട്ടണത്തിൽ "കോവിഡ് 19" എന്ന അസുഖം ബാധിച്ചിരിക്കുന്നു. ഈ അസുഖം വന്നാൽ ആളുകൾ മരിച്ചു പോകും. ഇവിടത്തെ മൃഗങ്ങൾ ആഹാരം തേടി പോകുമ്പോൾ മനുഷ്യരിൽ നിന്നും പടർന്നു പിടിച്ചാണ് ഇതു നമ്മുടെ കാട്ടിൽ വന്നത്. അവിടെയുള്ള ആളുകൾ പുറത്തിറങ്ങുമ്പോൾ മാസ്‌ക് ഉപയോഗിക്കും. ഇടക്കിടെ കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് ശുചിയാക്കും. കൊച്ചു കുട്ടികളും പ്രായമായ ആളുകളും പുരത്തിറങ്ങുകയില്ല. കൂട്ടം കൂടി നിൽക്കുകയില്ല. അവർ വ്യക്തിശുചിത്വം പാലിക്കും. അവിടെ ഉള്ളവർ ഭരണകൂടം പറയുന്നതുപോലെ കേൾക്കും. ഇതാണ് രാജാവേ പട്ടണത്തിലെ വിശേഷം. സിംഹാരാജൻ കൽപ്പിച്ചു. കാട്ടിലെ ഓരോ മൃഗങ്ങളും മനുഷ്യരിൽ നിന്ന് അകലം പാലിക്കണം. പട്ടണത്തിൽ നിന്നും ആഹാരസാധനങ്ങൾ കൊണ്ടു വരരുത്. പട്ടണത്തിൽ പോകരുത്. നമ്മൾ സ്വന്തമായി കൃഷി ചെയ്യുകയും സ്വയം ആഹാരം പാകം ചെയ്യുകയും വേണം. കാട്ടിലെ നമ്മളും വ്യക്‌തിശുചിത്വം പാലിക്കുക.

അഭിരാമി ഡി. എസ്.
1A ഗവ. യു പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ