ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
നമുക്കെല്ലാവർക്കും പരിസ്ഥിതിയെ കുറിച്ച് അറിയാം. നമുക്ക് ജീവിക്കാനും വളരാനും പരിസ്ഥിതി ആവശ്യമാണ്. നമുക്ക് ചുറ്റുമുള്ള പ്രകൃതിദത്ത വസ്തുക്കളായ വായു, ജലം, സസ്യങ്ങൾ, മൃഗങ്ങൾ മറ്റു ജീവജാലങ്ങൾ ഇവയെല്ലാം പരിസ്ഥിതിയിൽ ഉൾപ്പെടുന്നു. നമ്മുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്നതിൽ പരിസ്ഥിതി കാര്യമായ പങ്കുവഹിക്കുന്നുണ്ട്. അതിനാൽ നാം പരിസ്ഥിതിയെ സംരക്ഷിക്കണം. വായു മലിനീകരണം, ജലമലിനീകരണം ശബ്ദമലിനീകരണം, ഭൂമിമലിനീകരണം എന്നിവയെല്ലാം മനുഷ്യർ സൃഷ്ടിക്കുന്നു. ഇവയെല്ലാം പരിസ്ഥിതിയെ ദോഷമായിട്ടാണ് ബാധിക്കുന്നത്. ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നുമെല്ലാം വരുന്ന പുക വായു മലിനീകരണതിന് കാരണമാകുന്നു. ഇവയുടെ പുക ശ്വസിച്ചാൽ കാൻസർ പോലെയുള്ള മാരകരോഗങ്ങൾക്ക് കാരണമാകും. മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂട്ടുന്നു. മണ്ണൊലിപ്പിന് കാരണമാകും പക്ഷിമൃഗാദികളുടെ വാസസ്ഥലം നഷ്ടമാകും. വേനൽക്കാലമാകുമ്പോൾ ജലക്ഷാമത്തിനും കാരണമാകും. ശബ്ദമലിനീകരവും പരിസ്ഥിതിയെ ദോഷമായി ബാധിക്കുന്നു. ഫാക്ടറികളിൽനിന്നും വരുന്ന മാലിന്യങ്ങൾ കാരണം ജലജീവികൾ ചത്തൊടുങ്ങുന്നു. പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗവും പരിസ്ഥിതിക്ക് ദോഷമുണ്ടാകുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂമിയിൽ വർഷങ്ങളോളം അഴുകാതെ കിടന്ന് മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയ്ക്കുന്നു. ഇവയെല്ലാം നമ്മെ രോഗികളും ആരോഗ്യമില്ലാത്തവരും ആക്കുന്നു. നല്ലൊരു ജീവിതം നയിക്കാൻ നാം ആരോഗ്യവാനായിരിക്കണം. പരിസ്ഥിതി സംരക്ഷിക്കുന്നതിന് റോഡുകളിലോ പൊതുസ്ഥലങ്ങളിലോ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച് പൊതുഗതാഗതം ഉപയോഗിക്കുക. വൃക്ഷങ്ങൾ നട്ടു വളർത്തുക. പുഴകളിൽ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. പുഴകളിൽ നിന്നും മണൽ വാരുന്നത് ഒഴിവാക്കുക. ഇതിനെല്ലാത്തിനുപരിയായി നാം ഓരോരുത്തരും അവരവരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പരിസ്ഥിതി സംരക്ഷിക്കുക എന്നത് ചെറിയ കാര്യമല്ല. ഇതിന് ധാരാളം സമയവും പരിശ്രമവും ആവശ്യമാണ്. നാമെല്ലാം ഒത്തൊരുമിച്ച് അതിനായി പ്രവർത്തിക്കണം. "പരിസ്ഥിതിയെ സംരക്ഷിക്കൂ….
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം