സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ഒരുവീട്ടിൽ രാമു, ബാലു എന്നീ സഹോദരങ്ങൾ ജീവിച്ചിരുന്നു. രാമുവിന്റെറ്റെ ജ്യേഷ്ഠനാണ് ബാലു അവൻ ശുചിത്വത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നു. എവിടെപ്പോയി വന്നാലും ഉടനെ കൈകാലുകൾ വൃത്തിയായി കഴുകി മാത്രമേ വീട്ടിൽ കയറു എന്നാൽ ബാലു നേരെ തിരിച്ചാണ് അമ്മയും അച്ഛനും നിർബന്ധിച്ചാൽ മാത്രമേ അത്തരം ശീലങ്ങൾ അവൻ പാലിക്കു. അതിനിടയിലാണ് ഒരു ഭീകരനെ പോലെ കൊറോണ എന്ന മഹാമാരി കടന്നുവന്നത് ശുചിത്വമാണ് പ്രതിരോധ മാർഗം എന്ന് ലോകാരോഗ്യ സംഘടനകൾ അറിയിച്ചു. രാമുവും അച്ഛനും അമ്മയും വളരെ ജാഗ്രതയോടെയും ശുചിത്വ മാർഗത്തിലൂടെയും രോഗത്തെ പ്രതിരോധിക്കാൻ തയ്യാറായി. എന്നാൽ ആര് പറഞ്ഞിട്ടും ബാലുവിന് യാതൊരു മാറ്റവുമുണ്ടായില്ല. വീട്ടുകാർ പറഞ്ഞതൊന്നും അനുസരിച്ചില്ല. ഒരുദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ ബാലുവിന് നല്ല പനി അമ്മയ്ക്കും അച്ഛനും വളരെയധികം പേടി തോന്നി. മാതാപിതാക്കൾ പറഞ്ഞിട്ട് അനുസരിക്കാത്തതുകൊണ്ടാണ് ആണ് ഇങ്ങനെ അസുഖം വന്നത് എന്ന് അവർ പറഞ്ഞു. അമ്മ ബാലുവിനെ പനിക്കുള്ള മരുന്ന് കൊടുത്തു. അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ സഹായത്തോടെ ബാലുവിനെ സാധാരണ പനി ആണെന്ന് അമ്മ മനസ്സിലാക്കി. ആ അനുഭവത്തിനു ശേഷം ബാലു ശുചിത്വം പാലിക്കാൻ തുടങ്ങി ആരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ പാലിച്ചു തുടങ്ങി . ഏതൊരു രോഗത്തിനും പ്രതിരോധമാണ് നല്ല മാർഗ്ഗം എന്ന് അവൻ മനസ്സിലാക്കി. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് വരാതെ സൂക്ഷിക്കുന്നത്.

ആരതി. കെ
8-H ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ /